കൂടലില്‍ 14 കാരനെ മർദ്ദിച്ച സംഭവം; പിതാവ് അറസ്റ്റില്‍

പത്തനംതിട്ട: കൂടലില്‍ 14 കാരനെ മർദ്ദിച്ച സംഭവത്തില്‍ അച്ഛൻ രാജേഷ് കുമാർ അറസ്റ്റില്‍. മകനെ സംരക്ഷിക്കാൻ ബാധ്യതയുള്ള പിതാവ് ദേഹോപദ്രവം ഏല്‍പ്പിച്ച്‌ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് എഫ് ഐ ആർ. കുട്ടിയുടെ മർമ്മ ഭാഗത്തും തുടയിലും വയറിലും ബെല്‍റ്റ് കൊണ്ട് അടിച്ചു. ജുവനയില്‍ ജസ്റ്റിസ് ആക്‌ട് അടക്കം വകുപ്പുകള്‍ ചുമത്തി ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.

Advertisements

ഇന്നലെയാണ് സംഭവവുമായി ബന്ധപ്പെട്ട വീഡിയോ പുറത്തു വന്നത്. ഇന്നലെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം സി ഡബ്ല്യൂ സി പൊലീസിന് പരാതി നല്‍കിയിരുന്നു. സി ഡബ്ല്യൂ സിയാണ് കൂടല്‍ പൊലീസ് സ്റ്റേഷനിലേക്ക് പരാതി നല്‍കിയത്. പൊലീസിലേക്ക് പരാതി നല്‍കാന്‍ ധൈര്യമില്ലാത്തതിനെത്തുടര്‍ന്ന് സി ഡബ്ല്യൂ സിയില്‍ പരാതി നല്‍കുകയായിരുന്നുവെന്നു. അങ്ങനെയാണ് സി ഡബ്ല്യൂ സി പരാതി ഏറ്റെടുത്ത് പൊലീസിന് കൈമാറിയത്.

Hot Topics

Related Articles