തിരുവനന്തപുരം: കാലങ്ങളായി ഊരാതിരുന്ന മോതിരങ്ങള്‍ യുവാവിന്റെ വിരലില്‍ കുടുങ്ങി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷയില്ലാതായതോടെ ഏറെ നേരത്തെ ശ്രമഫലമായി തിരുവനന്തപുരം ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥർ ചേർന്നു മുറിച്ചു നീക്കി. മോതിരം മുറുകി വിരലിനു നീരുവന്നു പരിക്കേറ്റ യുവാവ് ഇന്നലെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയതോടെയാണ് ഫയർഫോഴ്സിന് വിളിയെത്തിയത്.
മുട്ടത്തറ സുന്ദരഭവനില്‍ ബൈജു (42)വിൻ്റെ ഇടതുകൈയിലെ മോതിരവിരലില്‍ കുടുങ്ങിയ രണ്ടു സ്റ്റീല്‍ മോതിരങ്ങളാണ് സേന മുറിച്ചുനീക്കിയത്.
ഏറെക്കാലമായി മോതിരങ്ങള്‍ ഊരാതെ കിടക്കുകയായിരുന്നു. വിരല്‍ നീരുവന്നു വണ്ണം വച്ചതോടെ ഇദ്ദേഹം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. വിരല്‍ നിരുന്ന് വീർത്തതോടെ മോതിരങ്ങള്‍ ഇളക്കിമാറ്റാൻ കഴിയാതായി. ഇതോടെയാണ് ഡോക്ടർമാർ ഫയർ ഫോഴ്സ് സഹായം നിർദേശിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ സുധീറിന്റെ നേതൃത്വത്തില്‍ ഓഫീസർമാരായ ശ്രീജിൻ, പ്രമോദ്, ഡ്രൈവർ അരുണ്‍ എന്നിവർ ചേർന്ന് ഒരുമണിക്കൂർ പരിശ്രമിച്ച് കട്ടർ ഉപയോഗിച്ച് മോതിരങ്ങള്‍ മുറിച്ചുനീക്കുകയായിരുന്നു. മോതിരം കിടന്ന് മുറിവായ വിരല്‍ പൂർണമായി സുഖപ്പെടുന്നതിനു രണ്ടാഴ്ച സമയം വേണ്ടിവരുമെന്നു ആശുപത്രി അധികൃതർ അറിയിച്ചു.