കായിക താരത്തിന്റെ നഗ്ന ചിത്രം കയ്യിലുണ്ടെന്ന് ഭീഷണി; റിട്ടയേർഡ് കായികാദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: പ്രമുഖ റിട്ടയേർഡ് കായികാദ്ധ്യാപകൻ ടോമി ചെറിയാനേ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു കായിക താരത്തെയും അമ്മയെയും ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയതിനാണ് അറസ്റ്റ്. ആ കായിക താരത്തിന്റെ നഗ്ന ചിത്രം കയ്യിലുണ്ടെന്നും ഇത് പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ടോമി ഭീഷണിപ്പെടുത്തി എന്നാണ് ആരോപണം. ഇതിന് പിന്നാലെ അവർ നല്‍കിയ പരാതിയിലാണ് ടോമി ചെറിയാനെ കസ്റ്റഡിയിലെടുത്തത്.

Advertisements

കോഴിക്കോട് പുല്ലൂരാംപാറയിലെ കായിക പരിശീലകനാണ് ടോമി ചെറിയാൻ. മുക്കത്തെ പ്രധാനപ്പെട്ട സ്കൂളില്‍ കായിക അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. പുതുതായി സ്പോട്സ് അക്കാദമി ആരംഭിച്ചിരുന്നു. ഇയാള്‍ ഈ വിദ്യാർത്ഥിനിയെ അഡ്മിഷൻ എടുക്കാൻ വേണ്ടി നിരന്തരമായി സമ്മർദ്ദം ചെലുത്തി. എന്നാല്‍ ഈ കായിക താരം ഇതിനു വഴങ്ങിയില്ല. അപ്പോള്‍ വിദ്യാർത്ഥിനിയേയും വിദ്യാർത്ഥിനിയുടെ അമ്മയേയും നിരന്തരം ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കുട്ടിയുടെ നഗ്നചിത്രം തന്റെ കൈയിലാണെന്നും ഇതുപ്രചരിപ്പിക്കുമെന്നും ടോമി ചെറിയാൻ ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു.

Hot Topics

Related Articles