കേരളത്തിന് ദൗർഭാഗ്യ ദിനം ! രഞ്ജി ട്രോഫിയിൽ ലീഡ് എടുക്കാതെ കേരളം : സച്ചിന് സെഞ്ച്വറി നഷ്ടം

നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭക്കെതിരേ കേരളം 342 റണ്‍സിന് പുറത്ത്. ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭ 379 റണ്‍സാണ് നേടിയത്.മറുപടിക്കിറങ്ങിയ കേരളം ശക്തമായ പോരാട്ടം പുറത്തെടുത്തെങ്കിലും വിദര്‍ഭയുടെ സ്‌കോറിനെ മറികടക്കാന്‍ സാധിച്ചില്ല. സച്ചിന്‍ ബേബിയുടെ അര്‍ധ സെഞ്ച്വറി മൂന്നാം ദിനം കേരളത്തിന് കരുത്ത് പകര്‍ന്നു. എന്നാല്‍ മധ്യനിരയും വാലറ്റവും ബാറ്റുകൊണ്ട് കാര്യമായ മികവ് കാട്ടാത്തത് കേരളത്തിന്റെ ലീഡ് മോഹങ്ങളെ തകര്‍ത്തു.

Advertisements

മൂന്ന് വിക്കറ്റിന് 131 എന്ന നിലയിലാണ് കേരളം മൂന്നാം ദിനം കളി ആരംഭിച്ചത്. നായകന്‍ സച്ചിനും ആദിത്യ സര്‍വാതെയും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡിനെ മുന്നോട്ട് കൊണ്ടുപോയി. സ്‌കോര്‍ബോര്‍ഡില്‍ 170 റണ്‍സുള്ളപ്പോള്‍ സര്‍വാതെയെ കേരളത്തിന് നഷ്ടമായി. 185 പന്ത് നേരിട്ട് 10 ബൗണ്ടറി ഉള്‍പ്പെടെ 79 റണ്‍സെടുത്ത സര്‍വാതെയെ ഹര്‍ഷ് ദുബെയാണ് പുറത്താക്കിയത്. പിന്നാലെ എത്തിയവര്‍ക്ക് കാര്യമായ പ്രകടനം നടത്താനായില്ലെന്ന് തന്നെ പറയാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സച്ചിന്‍ ബേബി ഒരുവശത്ത് നങ്കൂരമിട്ടെങ്കിലും മറ്റുള്ളവര്‍ക്കൊന്നും വലിയ സ്‌കോറിലേക്കെത്താന്‍ സാധിക്കാതെ പോയി. സല്‍മാന്‍ നിസാറിന് സെമിയിലെ മികവ് ആവര്‍ത്തിക്കാനായില്ല. 42 പന്ത് നേരിട്ട സല്‍മാന്‍ മൂന്ന് ഫോറടക്കം 21 റണ്‍സാണ് നേടിയത്. ഹര്‍ഷ് ദുബെക്കാണ് വിക്കറ്റ്. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ പ്രതീക്ഷ നല്‍കുന്ന രീതിയിലാണ് തുടങ്ങിയത്. 59 പന്ത് നേരിട്ട് മൂന്ന് ഫോറടക്കം പറത്തിയ അസ്ഹറുദ്ദീന്‍ 34 റണ്‍സുമായാണ് മടങ്ങിയത്. ദര്‍ശന്‍ നാല്‍ക്കണ്ഡെക്കാണ് വിക്കറ്റ്. ഒരുവശത്ത് സെഞ്ച്വറിയോട് അടുക്കുന്ന ബാറ്റിങ് പ്രകടനമാണ് സച്ചിന്‍ കാഴ്ചവെച്ചത്.

235 പന്ത് നേരിട്ട് 10 ഫോറടക്കം 98 റണ്‍സാണ് സച്ചിന്‍ നേടിയത്. രണ്ട് റണ്‍സകലെ സച്ചിന് സെഞ്ച്വറി നഷ്ടമായി. പാര്‍ത്ഥ് രെഖാദെയുടെ പന്തില്‍ കരുണ്‍ നായര്‍ക്ക് ക്യാച്ച്‌ നല്‍കിയാണ് സച്ചിന്‍ പുറത്തായത്. പിന്നീട് ജലജ് സക്‌സേനയിലായിരുന്നു പ്രതീക്ഷ. എന്നാല്‍ മത്സരഫലം മാറ്റിമറിക്കുന്ന പ്രകടനം നടത്താന്‍ സക്‌സേനക്ക് സാധിച്ചില്ല. 76 പന്തില്‍ 28 റണ്‍സാണ് സക്‌സേന നേടിയത്. മൂന്ന് ബൗണ്ടറിയും ഇതില്‍ ഉള്‍പ്പെടും.
ഏദന്‍ ആപ്പിള്‍ ടോം 10 റണ്‍സെടുത്തപ്പോള്‍ എംഡി നിധീഷ് ഒരു റണ്‍സും നേടി. ബേസില്‍ റണ്‍സെടുക്കാതെ ക്രീസില്‍ തുടര്‍ന്നു. വിദര്‍ഭക്കായി ദര്‍ശന്‍ നാല്‍ക്കണ്ഡെയും പാര്‍ത്ഥ രെഖാദെയും ഹര്‍ഷ് ദുബെയും മൂന്ന് വിക്കറ്റുകള്‍ പങ്കിട്ടു. യഷ് ഠാക്കൂര്‍ ഒരു വിക്കറ്റും വീഴ്ത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.