തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ മകൻ അഫാനെതിരെ മൊഴി നല്‍കാതെ അമ്മ ഷെമീന. കട്ടിലില്‍ നിന്ന് വീണാണ് തനിക്ക് പരിക്ക് പറ്റിയതെന്നാണ് മജിസ്ട്രേറ്റിന് നല്കിയ മൊഴിയില്‍ അമ്മ ആവർത്തിച്ചത്. 45 മിനിറ്റാണ് ആശുപത്രിയില്‍ വെച്ച് മൊഴി രേഖപ്പെടുത്തിയത്. അതേസമയം, കൂട്ടക്കൊലയിലേക്ക് നയിച്ച കട ബാധ്യതയാണെന്ന നിഗമനത്തിലേക്ക് എത്തുന്ന കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്.
അഫ്സാന്റെ അമ്മ ഷെമീന ചിട്ടി നടത്തിയും പണം പോയി. സാമ്പത്തിക ഞെരുക്കം പരിഹരിക്കാൻ വേണ്ടിയാണ് ഷെമീന ചിട്ടി നടത്തിയത്.
കൊല്ലപ്പെട്ട ലത്തീഫിൻ്റെ ഭാര്യ ഷാഹിദക്ക് ചിട്ടി കിട്ടി. പക്ഷെ പണം നല്‍കിയില്ല. ഇതേ ചൊല്ലി ലത്തീഫും അഫാനും തമ്മില്‍ തർക്കമുണ്ടായി. അഫാൻ മോശമായി സംസാരിച്ചതായി ലത്തീഫ് അടുത്ത ബന്ധുക്കളോടും പറഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂട്ടക്കൊലയില്‍ ലത്തീഫിൻ്റെ ഭാര്യ ഷാഹിദയെ പ്രതി ലക്ഷ്യമിട്ടിരുന്നില്ല എന്നാണ് അഫാൻ പൊലീസിന് മൊഴി നല്‍കിയത്. തലക്കടിയേറ്റ് ലത്തീഫ് നിലത്ത് വീണപ്പോള്‍ അടുക്കളയില്‍ നിന്നും ഓടിവന്ന ഷാഹിദ നിലവിളിക്കാൻ ശ്രമിച്ചപ്പോഴാണ് തലക്കടിച്ച് വീഴ്ത്തിയതെന്നും അഫാൻ പൊലീസിന് മൊഴി നല്കി.