വെള്ളനാട്ട് കോഴി ഫാമില്‍ ചാരായ വേട്ട; പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം

തിരുവനന്തപുരം: വെള്ളനാട്ട് കോഴി ഫാമില്‍ ചാരായ വേട്ടയ്ക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ വ്യാജ വാറ്റു സംഘത്തിൻ്റെ ആക്രമണം. ചാരായ വാറ്റ് സംഘം രണ്ടു ഉദ്യോഗസ്ഥരെ വെട്ടി പരിക്കേല്‍പ്പിച്ചു. മറ്റൊരു ഉദ്യോഗസ്ഥനെ മര്‍ദിച്ചു. ജിഷ്ണു, ശ്രീകാന്ത് എന്നീ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കാണ് വെട്ടേറ്റത്. ഗോകുല്‍ എന്ന ഉദ്യോഗസ്ഥനെ പ്രതികള്‍ മര്‍ദിച്ചു. ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisements

ഉദ്യോഗസ്ഥരെ ആക്രമിച്ച കോഴി ഫാം ഉടമ വാമദേവനെയും കൂട്ടാളി മനോഹരനെയും എക്സൈസ് പിടികൂടി.
വെള്ളനാട്ട് മിത്രാ നികേതന് സമീപമുള്ള കോഴി ഫാമില്‍ വാറ്റ് ചാരം വില്‍ക്കുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം ഇവിടെ പരിശോധനയ്ക്കെത്തിയത്. ആര്യനാട് എക്സൈസ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് സംഘം കോഴി ഫാമിലെത്തിയപ്പോള്‍ ഇവരെ ആക്രമിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കത്തി ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമണം. കോഴി ഫാമിലെ വാട്ടര്‍ ടാങ്കില്‍ സൂക്ഷിച്ചിരുന്ന പത്തു ലിറ്റര്‍ ചാരായം പിടികൂടി. പ്രതികള്‍ നേരത്തെയും അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്ന് എക്സൈസ് അറിയിച്ചു. എക്സൈസ് പൊലീസിനും പരാതി നല്‍കും.

Hot Topics

Related Articles