കൊച്ചി: സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടർ ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. 14-ാം നിലയിൽ നിന്നാണ് വീണത്. ആത്മഹത്യയാണെന്നാണ് പൊലീസ് നൽകുന്ന സൂചന.പത്തനംതിട്ട കോയിപ്പുറം, പുല്ലാട്, കുളത്തുമ്മാട്ടക്കൽ ബെതേസ്ദോ വീട്ടിൽ ജോർജ് എബ്രഹാമിന്റെ മകൾ രേഷ്മ ആൻ എബ്രഹാം (27) ആണ് മരിച്ചത്.
Advertisements
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ റെസിഡന്റ് ഡോക്ടറാണ് മരിച്ച രേഷ്മ. ശനിയാഴ്ച മൂന്നിന് താമസസ്ഥലമായ ചിറ്റൂരിലെ ഫ്ലാറ്റിന്റെ 14-ാം നിലയിൽ നിന്നും ചാടുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.