മുംബൈ : പുഷ്പ 2വിന്‍റെ വന്‍ വിജയത്തിന് പിന്നാലെ അല്ലു അർജുന്‍റെ അടുത്ത ചിത്രം ബോളിവുഡിലെ വന്‍ വിജയം ജവാൻ സംവിധായകൻ ആറ്റ്‌ലിയുടെ കൂടെയായിരിക്കും എന്നാണ് റിപ്പോർട്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിനായി അറ്റ്‌ലി വലിയ തുകയാണ് പ്രതിഫലമാണ് ഈടാക്കുന്നത് എന്നാണ് വിവരം.
123 തെലുങ്കിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ജവാന് ശേഷം അറ്റ്‌ലി ആദ്യം സൽമാൻ ഖാനുമായി ഒരു പ്രോജക്റ്റാണ് ചെയ്യാനിരുന്നത് എന്നാൽ ബജറ്റ് പരിമിതികളാല്‍ ഇത് മുന്നോട്ട് കൊണ്ടു പോകാന്‍ സാധിച്ചില്ല. ഇതോടെയാണ് അല്ലു അർജുന്‍ ചിത്രത്തിലെ അറ്റ്ലി നീങ്ങിയത്. എന്നാല്‍ നേരത്തെ ഈ ചിത്രം അലോചിച്ചപ്പോള്‍ നേരിട്ട പ്രതിസന്ധി വീണ്ടും വന്നുവെന്നാണ് വിവരം. ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെങ്കിലും അറ്റ്ലിയുടെ പ്രതിഫലത്തെ ചുറ്റിപ്പറ്റിയുള്ള സംസാരം സിനിമ ലോകത്ത് ഒരു ചൂടുള്ള വിഷയമായി മാറിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാധാരണഗതിയിൽ, ദളപതി വിജയ്, അല്ലു അർജുൻ തുടങ്ങിയ മുൻനിര താരങ്ങൾക്കാണ് കനത്ത പ്രതിഫലം ലഭിക്കാറ്. അറ്റ്‌ലിയുടെ ആവശ്യം ഇതിനാലാണ് സംശയത്തിലാകുന്നത്. എന്തായാലും 100 കോടിയാണ് അറ്റ്ലി ചോദിക്കുന്ന പ്രതിഫലം ഇത് നിര്‍മ്മാതാക്കള്‍ സമ്മതിച്ചാല്‍ ഉടന്‍ തന്നെ ചിത്രം ആരംഭിച്ചേക്കും എന്നാണ് വിവരം.
റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിലെ നായികയായി ജാൻവി കപൂറിനെയാണ് അണിയറപ്രവർത്തകർ പരിഗണിക്കുന്നത് എന്നാണ് വിവരം. അല്ലു അര്‍ജുന്‍റെ ഹോം ബാനറായ ഗീത ആര്‍ട്സ് ആയിരിക്കും ചിത്രം നിര്‍മ്മിക്കുക എന്നാണ് വിവരം. ഗീത ആര്‍ട്സിന്‍റെ തണ്ടേല്‍ അടുത്തിടെ മികച്ച രീതിയില്‍ വിജയിച്ചിരുന്നു.
തമിഴില്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ അറ്റ്ലി 2023ലാണ് ഷാരൂഖ് ഖാനെ നായകനാക്കി ജവാന്‍ എടുത്തത്. അനിരുദ്ധായിരുന്നു ചിത്രത്തിന്‍റെ സംഗീതം. റെഡ് ചില്ലീസ് നിര്‍മ്മിച്ച ചിത്രം ആഗോള ബോക്സോഫീസില്‍ 1000 കോടി നേടിയിരുന്നു. അതേ സമയം ജവാന് ശേഷം അറ്റ്ലി നിര്‍മ്മിച്ച ബേബി ജോണ്‍ എന്ന ചിത്രം ബോക്സോഫീസില്‍ വന്‍ പരാജമായിരുന്നു.