ദുബായ് : ഐസിസി ചാമ്ബ്യന്‍സ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് വിജയം. ശക്തരായ ന്യൂസിലാന്‍ഡിനെ 44 റണ്‍സിന് തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്ബ്യന്‍മാരായിട്ടാണ് ഇന്ത്യയുടെ സെമി പ്രവേശനം. ഇന്ത്യ ഉയര്‍ത്തിയ 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡിന് 45.3 ഓവറില്‍ 205 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. ചൊവ്വാഴ്ച ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമിയില്‍ ലോകചാമ്ബ്യന്‍മാരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡ് നിരയില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ മുന്‍ നായകന്‍ കെയ്ന്‍ വില്യംസണ്‍ 81(120) മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. വില്‍ യങ് 22(35), രചിന്‍ രവീന്ദ്ര 6(12), ഡാരില്‍ മിച്ചല്‍ 17(35), ടോം ലഥാം 14(20), ഗ്ലെന്‍ ഫിലിപ്‌സ് 12(8) എന്നിങ്ങനെയാണ് മുന്‍നിര ബാറ്റര്‍മാരുടെ സംഭാവന.