സെക്രട്ടേറിയറ്റ് പടിക്കലെ രാപ്പകൽ സമരം; 22-ാം ദിനം നിയമസഭാ മാർച്ച്‌ നടത്തി ആശാ വർക്കർമാർ

തിരുവനന്തപുരം : പ്രക്ഷോഭം കടുപ്പിച്ച്‌ ആശാ വർക്കർമാർ. സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന രാപകല്‍ സമരത്തിന്റെ 22-ാം ദിവസം ആശാ വർക്കർമാരുടെ നിയമസഭാ മാർച്ച്‌ തുടങ്ങി. ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കാതെ 62 വയസ്സില്‍ ആശമാരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിക്കുക, 5 ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളില്‍ ഉറച്ച്‌ നിന്നാണ് ആശാ വർക്കർമാരുടെ പ്രക്ഷോഭം.

Advertisements

സമരത്തെ അവഹേളിക്കുന്ന ഭരണകൂടം ചവട്ടുകൊട്ടയില്‍ ആകുമെന്ന് ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ കെകെ രമ പറഞ്ഞു. ഇവിടെ ഒരു സമരത്തിന് സിപിഎമ്മിന്റെ തിട്ടൂരം വേണ്ട. അവരുടെ മുദ്രാവാക്യം ഏറ്റെടുക്കാനല്ല സമരം. ഏത് ആശമാർക്കാണ് ഇവിടെ 13000 രൂപ കിട്ടുന്നത് മന്ത്രി പച്ചക്കള്ളം പറയുകയാണ്. മുഖ്യമന്ത്രി സമരം ചെയ്യുന്ന ആശാ വർക്കർമാരെ ചർച്ചയ്ക്ക് വിളിക്കണം. വേണ്ടിവന്നാല്‍ സമരക്കാർക്കൊപ്പം ഇരിക്കുമെന്ന് കെകെ രമ പ്രഖ്യാപിച്ചു. ആശ വർക്കർമാരുടെ നിയമസഭ മാർച്ച്‌ തുടങ്ങും മുമ്പ് വിഷയം ഭരണപക്ഷം സഭയില്‍ ഉയർത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.