നാടുവിട്ടത് ചെന്താമരയെ ഭയന്ന്; നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ കാണാതായ രണ്ട് സാക്ഷികളെ കൂടി കണ്ടെത്തി

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചിറ്റൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. സാക്ഷികള്‍ കുറുമാറാതിരിക്കാനാണ് രഹസ്യ മൊഴി രേഖപ്പെടുത്തിയത്. മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി സാക്ഷികള്‍ പറയുന്നു. ആരും കൂറുമാറില്ലെന്നും കേസിനൊപ്പം നില്‍ക്കുമെന്നും കോടതിയില്‍ എത്തിയ സാക്ഷികള്‍ വ്യക്തമാക്കി.

Advertisements

അതേസമയം കേസില്‍ രണ്ടു സാക്ഷികളെ കൂടി പൊലീസ് കണ്ടെത്തി. ഇതില്‍ ദൃക്‌സാക്ഷിയുണ്ടെന്ന സൂചനയുണ്ട്. കൊലപാതകത്തിനു ശേഷം പ്രദേശത്ത് നിന്ന് കാണാതായവരുടെ ലിസ്റ്റ് തയ്യാറാക്കിയപ്പോഴാണ് ഇവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞത്. ചെന്താമര അപായപ്പെടുത്തുമെന്ന് ഭയന്നാണ് പൊലീസിന് ഇവർ മൊഴി നല്‍കാതിരുന്നതെന്നാണ് വിവരം.

Hot Topics

Related Articles