താമരശ്ശേരിയില്‍ ജ്യേഷ്ഠന്‍ അനുജനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി രാസലഹരിക്ക് അടിമയെന്ന് എഫ്ഐആർ

കോഴിക്കോട് : താമരശ്ശേരിയില്‍ രാസലഹരിക്ക് അടിമയായ ജ്യേഷ്ഠന്‍ അനുജനെ ക്ഷേത്രത്തിലെ വാളുകൊണ്ട് വെട്ടിപ്പരിക്കല്‍പ്പിച്ച സംഭവത്തില്‍ എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്ത്. പ്രതി അർജുൻ അയല്‍പക്കത്തെ വീട്ടുകാരിയെ അസഭ്യം പറഞ്ഞത് അനുജൻ അഭിനന്ദ് തടഞ്ഞതാണ് അക്രമത്തിനുള്ള പ്രകോപനമായതെന്നാണ് വിവരം. വെട്ടേറ്റ അഭിനന്ദിൻറെ നില ഗുരുതരല്ല. പ്രതി അർജുൻ പൊലീസ് കസ്റ്റഡിയിലാണ്.

Advertisements

ക്ഷേത്രത്തിലെ വാളുകൊണ്ട് സഹോദരനെ വെട്ടിപ്പരിക്കേല്‍പ്പിച്ച അർജുൻ, രാസ ലഹരിക്ക് അടിമയെന്ന് നാട്ടുകാർ പറഞ്ഞു. ഡി അഡിക്ഷൻ സെന്ററുകളില്‍ ഉള്‍പ്പെടെ കൊണ്ടുപോയിരുന്നുവെങ്കിലും മാറ്റം ഉണ്ടായില്ല. പരിക്കേറ്റ ക്ഷേത്രത്തില്‍ നിന്നും വാള്‍ കൊണ്ടുപോയ സംഭവത്തില്‍ അമ്പലക്കമ്മിറ്റി താമരശ്ശേരി പോലീസില്‍ പരാതി നല്‍കി.

Hot Topics

Related Articles