തമ്പാനൂരിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; 21 യാത്രക്കാർക്ക് പരിക്ക്

തിരുവനന്തപുരം: തമ്പാനൂരില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 21 പേർക്ക് പരുക്കേറ്റു. നിയന്ത്രണം വിട്ട കെഎസ്‌ആർടിസി ബസ് ഫ്ലൈ ഓവറില്‍ വച്ച്‌ സ്വകാര്യ ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസുകളിലുണ്ടായിരുന്നവർക്ക് മുഖത്താണ് പരുക്കേറ്റത്.

Advertisements

ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും നില ഗുരുതരമല്ല. അപകടത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടത്തെ തുട‍ർന്ന് പ്രദേശത്ത് ഗതാഗത കുരുക്കും അനുഭവപ്പെട്ടു.

Hot Topics

Related Articles