കുമ്മനം : കേരളത്തിൽ ദിനം പ്രതി വർദ്ധിച്ചു വരുന്ന ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ വനിതകൾ മുന്നിട്ടിറങ്ങണമെന്ന് അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു.കുമ്മനം നേതാജി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ വനിതാ ദിനാഘോഷവും ലഹരി വിരുദ്ധ ക്ലാസ്സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മയക്ക് മരുന്ന് വിപത്തിനെ ചെറുത്ത് തോൽപ്പിക്കാൻ ഗ്രാമീണ തലത്തിൽ ജനകീയ കൂട്ടായ്മകൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനമായ ഗ്രന്ഥശാലകൾ ഇത്തരം കൂട്ടായ്മകൾക്ക് നേതൃത്വം കൊടുക്കണമെന്നും ഫ്രാൻസിസ് ജോർജ് നിർദ്ദേശിച്ചു.
ഗ്രന്ഥശാല പ്രസിഡൻ്റ് എ.കെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് സിവിൾ ഓഫീസർ ബി.സുമേഷ് ക്ലാസ് നയിച്ചു. തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഒ.എസ്. അനീഷ്,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൈജു തെക്കും ചേരി, ഗ്രാമ പഞ്ചായത്ത് അംഗം ബുഷ്റ തൽഹത്ത്, താലൂക്ക് കൗൺസിൽ അംഗം കെ.കെ. മനു, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ഗീതാമാത്യു, തൽഹത്ത് അയ്യംകോയിക്കൽ സി.എസ് ശ്രീധരൻ, എം.ഡി. പൊന്നാറ്റ്,ഒ.എൻ. സുരേഷ് എന്നിവർ പ്രസംഗിച്ചു.