കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളി വാവാട് മാട്ടാപൊയിൽ  രതീഷ് (42) ആണ് മരിച്ചത്. പനിയെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 

Advertisements

എന്നാൽ, മഞ്ഞപ്പിത്തം ബാധിച്ചത് തിരിച്ചറിഞ്ഞില്ല. പിന്നീട് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. കോഴിക്കോട്ടെ ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെ 11ഓടെയാണ് മരണം. പുതുപ്പാടി (സൗത്ത് മലപുറം ) റേഷൻ കട നടത്തുകയായിരുന്നു.

Hot Topics

Related Articles