റിഷഭ് പന്തിന്‍റെ ഐപിഎല്‍ പ്രതിഫലത്തെക്കാള്‍ കുറവ്; ചാമ്പ്യൻസ് ട്രോഫി ജയിച്ച ഇന്ത്യക്ക് സമ്മാനത്തുകയായി ലഭിച്ചത് എത്രയെന്ന് അറിയാം

ദുബായ്: ചാമ്പ്യൻസ് ട്രോഫിയില്‍ മൂന്നാം കിരീടം നേടിയ ഇന്ത്യക്ക് കിട്ടിയ സമ്മാനത്തുക എത്രയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. എന്നാല്‍ ഐപിഎല്ലില്‍ റിഷഭ് പന്തിനെ സ്വന്തമാക്കാന്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് മുടക്കിയ 27 കോടിയെക്കാള്‍ കുറവാണ് ചാമ്പ്യൻസ് ട്രോഫി ജേതാക്കള്‍ക്ക് ഐസിസി നല്‍കുന്ന സമ്മാനത്തുകയെന്നാണ് കൗതുകകരമായ വസ്തുത.

Advertisements

ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് തന്നെ ഐസിസി സമ്മാനത്തുകയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച്‌ 2017ല്‍ അവസാനം നടന്ന ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റില്‍ നിന്ന് ഇത്തവണ 53 ശതമാനം വര്‍ധന വരുത്തിയിട്ടും കിരീടം നേടിയ ഇന്ത്യക്ക് 2.24 മില്യണ്‍ ഡോളര്‍(ഏകദേശം 19.45 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിച്ചത്. റണ്ണേഴ്സ് അപ്പായ ന്യൂസിലന്‍ഡിന് 1.12 മില്യണ്‍ ഡോളറും(ഏകദേശം 9.72 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെമിയിലെത്തിയ ദക്ഷിണാഫ്രിക്കക്കും ഓസ്ട്രേലിയക്കും 5.4 കോടി രൂപ വീതം സമ്മാനത്തുകയായി ലഭിച്ചപ്പോള്‍ അഞ്ചാം സ്ഥാനത്തെത്തി അഫ്ഗാനിസ്ഥാനും ആറാം സ്ഥാനത്തിയ ബംഗ്ലാദേശിനും 3 കോടി രൂപ വീതം സമ്മാനത്തുകയായി ലഭിച്ചു. ഏഴാം സ്ഥാനത്തെയ പാകിസ്ഥാനും എട്ടാം സ്ഥാനത്തായ ഇംഗ്ലണ്ടിനും 1.21 കോടി രൂപയാണ് സമ്മാനത്തുക ലഭിച്ചത്. ഇതിന് പുറമെ ടൂര്‍ണമെന്‍റില്‍ പങ്കടുത്ത എല്ലാ ടീമുകള്‍ക്കും പങ്കാളിത്തത്തിന് 1.08 കോടി രൂപ സമ്മാനത്തുകയായി നല്‍കി.ആകെ 59.9 കോടി രൂപയാണ് ചാമ്പ്യൻസ് ട്രോഫിയില്‍ സമ്മാനത്തുകയായി ഇത്തവണ വിതരണം ചെയ്തത്.

Hot Topics

Related Articles