അതിരമ്പുഴ: അതിരമ്പുഴയിൽ സി.ഡി.എസ് സംഘടിപ്പിച്ച വനിതാദിനാഘോഷം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി നിർവഹിച്ചു. ഇതിനോടനുബന്ധിച്ചു ചേർന്ന സമ്മേളനത്തിൽ മുതിർന്ന വനിതകളെ ആദരിച്ചു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കളത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.ഡി.എസ് ചെയർപേഴ്സൺ ഷെഫീനാ നിസ്സാർ, അഡ്വ. സി. ആർ. സിന്ധുമോൾ,ബീന രാജേഷ് സ്വപ്ന റെജി, ക്രിസ്റ്റീന ജേക്കബ്, ഓമന കെ. കെ എന്നിവർ പ്രസംഗിച്ചു.
Advertisements