മലപ്പുറം: തിരുവാലി വില്ലേജ് ഓഫീസില്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ഒരു ഉദ്യോഗസ്ഥൻ കൂടി അറസ്റ്റിലായി. സ്പെഷ്യല്‍ വില്ലേജ് ഓഫീസർ ശരത്തിനെയാണ് വിജിലൻസ് അറസ്റ്റു ചെയ്തത്. വില്ലേജ് അസിസ്റ്റന്റ് തൃക്കലങ്ങോട് ആമയൂർ സ്വദേശി റഹ്‌മത്തുള്ള നേരത്തെ പിടിയിലായിരുന്നു.
Advertisements
കുഴിമണ്ണ സ്വദേശിയുടെ 60 സെന്റ് സ്ഥലത്തിന്റെ പട്ടയത്തിലെ തെറ്റുകള്‍ തിരുത്തി നല്‍കാനായി ഏഴ് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട പരാതിയില്‍ ആണ് അറസ്റ്റ്. 50000 രൂപ കൈമാറുന്നതിനിടെയാണ് റഹ്മത്തുള്ള പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് സ്പെഷ്യല്‍ വില്ലേജ് ഓഫീസർ ശരത്തിൻ്റെ പങ്ക് വ്യക്തമായത്.