ചിങ്ങവനം: ചിങ്ങവനം ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം മാർച്ച് 1 ന് നടക്കും. രാവിലെ 8 മണിക്ക് സമൂഹ മഹാമൃത്യുഞ്ജയഹോമം ആരംഭിക്കും ,ഇതിനായി മുൻകൂർ പേരു നൽകേണ്ടതാണ്. വൈകുന്നേരം 7 ന് ദീപാരാധന , തുടർന്നു വെടിക്കെട്ടും നടത്തപ്പെടുന്നു.
രാത്രി 7.30 ന് പൊതിയിൽ നാരായണ ചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത് ,
9 മണിക്ക് വൈഗ എസ് നായർ അവതരിപ്പിക്കുന്ന ഡാൻസ് ,രാത്രി 9.30 ന് കോട്ടയം ശാസ്താംകാവ് ക്ഷേത്ര കലാവേദി അവതരിപ്പിക്കുന്ന ഹരികഥ എന്നിവയാണ് കലാമണ്ഡപത്തിൽ നടക്കുന്ന പ്രധാന പരുപാടികൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാത്രി 11.30 മുതൽ അർദ്ധരാത്രി പൂജയും കലശാഭിഷേകത്തോടെയും ഈ വർഷത്തെ ഉത്സവത്തിന് സമാപ്തിയാവും. ക്ഷേത്രം തന്ത്രി ദാമോദരൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി പെരുമന പുരുഷോത്തമൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിലാണ് ഉത്സവദിവസത്തെ എല്ലാ പൂജകളും വഴിപാടുകളും നടത്തപ്പെടുന്നത്.