ദില്ലി: ആശ പ്രവർത്തകരുടെ വേതനം വർധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ. രാജ്യസഭയില്‍ സിപിഐ അംഗം സന്തോഷ് കുമാറിൻ്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തിന് തുകയൊന്നും നല്‍കാനില്ലെന്നും വിനിയോഗിച്ച തുകയുടെ വിശദാംശങ്ങള്‍ കേരളം നല്‍കിയിട്ടില്ലെന്നും രാജ്യസഭയില്‍ കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
ആശ വർക്കർമാരുടെ വേതനം ഉയർത്താൻ കേന്ദ്ര സർക്കാർ തയ്യാറാകുമോയെന്നാണ് സന്തോഷ് കുമാർ എം പി രാജ്യസഭയില്‍ ചോദിച്ചത്. ആശാ വർക്കർമാരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നുവെന്ന് പ്രതികരിച്ച ജെപി നദ്ദ, എൻ എച്ച് എം യോഗം കഴിഞ്ഞയാഴ്ച ചേർന്നിരുന്നുവെന്നും ആശ വർക്കർമാരുടെ ധനസഹായം വർധിപ്പിക്കാൻ തീരുമാനിച്ചുവെന്നും വ്യക്തമാക്കി. കേരളത്തിന് എല്ലാ കുടിശികയും നല്‍കിയിട്ടുണ്ട്. എന്നാല്‍ വിനിയോഗത്തിൻ്റെ വിശദാംശങ്ങള്‍ കേരളം നല്‍കിയിട്ടില്ല.
കേരളത്തിൻ്റെ വിഹിതത്തില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും ജെപി നദ്ദ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആശ വർക്കർമാർക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ പാർലമെന്റ് വളപ്പില്‍ പ്രതിഷേധിച്ചു. കേരളത്തിലെ യുഡിഎഫ് എംപിമാരാണ് പ്രതിഷേധിച്ചത്. കെ സി വേണുഗോപാല്‍ അടക്കം എംപിമാർ പങ്കെടുത്തു.