വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; പ്രതി അഫാനുമായുള്ള രണ്ടാം ഘട്ട തെളിവെടുപ്പ് പൂർത്തിയായി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാനുമായുള്ള രണ്ടാം ഘട്ട തെളിവെടുപ്പ് പൂർത്തിയായി. പിതൃസഹോദരൻ ലത്തീഫിനെയും ഭാര്യ സാജിതെയും കൊലപ്പെടുത്തിയ എസ്‌എൻ പുരത്തെ വീട്ടില്‍ നിന്നാണ് ഇന്നത്തെ തെളിവെടുപ്പ് തുടങ്ങിയത്. മരണാന്തര ചടങ്ങുകള്‍ക്ക് ശേഷം വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. യാതൊരു കൂസലുമില്ലാതെയാണ് നടത്തിയ ക്രൂരത അഫാൻ വിവരിച്ചത്. 80,000 രൂപ ലത്തീഫില്‍ നിന്നും കടം വാങ്ങിയിരുന്നു. പണം തിരികെ ചോദിച്ച്‌ ബുദ്ധിമുട്ടിച്ചു. അച്ഛൻെറ അമ്മയുടെ സ്വർണം വാങ്ങുന്നതിനും തടസ്സം നിന്നത് ലത്തീഫായിരുന്നു. ഇതാണ് ലത്തീഫിനെ വകവരുത്താൻ കാരണമെന്ന് അഫാൻ പോലീസിനോട് പറഞ്ഞു.

Advertisements

ആക്രമണം തടസ്സപ്പെടുത്തുന്നവരുടെ കണ്ണിലേക്കെറിയാൻ മുളക്പൊടിയും അഫാൻ വാങ്ങി വെച്ചിരുന്നു. അഫാൻ മോഷ്ടിച്ച ശേഷം വലിച്ചെറിഞ്ഞ ലത്തീഫിൻെറ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെത്തി. അമ്മയെ കഴുത്തു ഞെരിച്ച്‌ നിലത്തിട്ട ശേഷം ആദ്യം അച്ഛൻെറ അമ്മയെ കൊന്നു. അതിനു ശേഷമാണ് ലത്തീഫിൻെറ വീട്ടിലെത്തുന്നത്. അഫാനെ കണ്ട് സാജിത അടുക്കളയിലേക്ക് പോയി. ബാഗിലിരുന്ന ചുറ്റികയെടുത്ത് ഹാളിലെ സെറ്റിയിലിരുന്ന ലതീഫീൻെറ തലയില്‍ പലവട്ടം അടിച്ചു. ശബ്ദം കേട്ട് ഓടിവന്ന സാജിതയെയും അടിച്ചു. അടുക്കളിയിലേക്ക് ഓടിയ സാജിതയെ പിന്നില്‍ ചെന്ന് ആക്രമിച്ചുകൊന്നുവെന്നും അഫാൻ വിവരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലത്തീഫിൻെറ മൊബൈലും കാറിനെറ താക്കോലും 50 മീറ്റർ അപ്പുറം കാട്ടിലേക്കറിഞ്ഞ ശേഷം വീട്ടിലേക്ക് പോയി. ഈ മൊബൈല്‍ ഫോണ്‍ അഫാൻെറ സാനിധ്യത്തില്‍ പൊലീസ് കണ്ടെത്തി. വീട്ടിലെത്തിച്ചുള്ള പരിശോധനയിലാണ് മുളകുപൊടി പൊതിഞ്ഞത് കണ്ടെത്തിയത്. ആയുധം സൂക്ഷിച്ചിരുന്ന ബാഗിലാണ് മുകളകുപൊടിയുമുണ്ടായിരുന്നത്. കൊലപാതകം തടസ്സപ്പെടുത്താൻ ആരെങ്കിലും ശ്രമിക്കുകയാണെങ്കില്‍ കണ്ണിലേക്കറിനായിരുന്നു മുകളുപൊടിയെന്ന് അഫാൻ മൊഴി നല്‍കി. ആയുധം, എലിവിഷം, മുളകളപൊടി, ശീതളപാനീയം, സിഗരറ്റ് എന്നിവ വാങ്ങിയ കടകളിലും കൊണ്ടുപോയി തെളിവെടുത്തു. നാളെ രണ്ടാം ഘട്ട കസ്റ്റഡി അവസാനിക്കും. കിളിമാനൂർ എസ്‌എച്ചഒ ജയനാണ് തെളിവെടുപ്പ് നടത്തിയത്.

Hot Topics

Related Articles