സംസ്ഥാനത്ത് പൊള്ളുന്ന ചൂട്; മൂന്ന് പേർക്ക് സൂര്യാതപമേറ്റു

പത്തനംതിട്ട : സംസ്ഥാനത്ത് ചൂട് കൂടുന്നു. കൂടുതല്‍ പേർക്ക് സൂര്യാതപമേറ്റു. പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലായാണ് മൂന്ന് പേർക്ക് സൂര്യാതപമേറ്റത്. കോഴിക്കോട് ആനയാംകുന്നില്‍ സുരേഷിന് പൊള്ളലേറ്റു. വാഴത്തോട്ടത്തില്‍ പോയി വരുമ്പോഴാണ് കഴുത്തില്‍ സൂര്യാതപമേറ്റത്. മലപ്പുറം തിരൂരങ്ങാടി ചെറുമുക്കില്‍ മധ്യവയസ്ക്കന് സൂര്യാതപമേറ്റു. ഹുസൈൻ എന്ന 44 കാരനാണ് പൊള്ളലേറ്റത്. ഉച്ചക്ക് 12 മണിയോടെ വീടിന്റെ ടെറസിന്റെ മുകളില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഹുസൈന് വലത് കയ്യിലും കഴുത്തിലും സൂര്യാതാപമേറ്റത്.

Advertisements

പത്തനംതിട്ട കോന്നിയില്‍ ഒരാള്‍ക്ക് സൂര്യാതപമേറ്റു. കോന്നി ഗ്രാമപഞ്ചായത്ത് അംഗം കെ.ജി ഉദയനാണ് ഇന്ന് ഉച്ചയ്ക്ക് 12:30ന് സൂര്യാതപമേറ്റത്.
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങള്‍.

Hot Topics

Related Articles