ഇഫ്താറിൽ മുസ്ലിങ്ങളെ അപമാനിച്ചു’; പരിപാടിയിൽ പങ്കെടുത്തവരിൽ മദ്യപാനികളും ഗുണ്ടകളും;നടൻ വിജയ്ക്കെതിരെ പൊലീസ് കമ്മീഷണർക്ക് പരാതി

ചെന്നൈ : നടനും രഷ്ട്രീയനേതാവുമായ വിജയ്ക്കെതിരെ പരാതി.തമിഴ്നാട് സുന്നത്ത് ജമാഅത്താണ് താരത്തിനെതിരെ പരാതി നല്‍കിയത്. ചെന്നൈയില്‍ സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ പാര്‍ട്ടിയുടെ പേരിലാണ് പരാതി. പരിപാടിയിൽ പങ്കെടുത്തവരിൽ പലരും മദ്യപാനികളും ഗുണ്ടകളുമാണെന്നും അത്തരം ആളുകൾ പുണ്യപരിപാടിയിൽ പങ്കെടുക്കുന്നത് റമസാനിലെ ആചാരങ്ങള്‍ പാലിക്കുന്ന മുസ്‌ലീങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും പരാതിയിൽ പറയുന്നു.പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുണ്ടായ അസൗകര്യങ്ങൾക്ക് വിജയ് ഇതുവരെ ക്ഷമാപണം പോലും നടത്തിയിട്ടില്ല എന്നത് ലജ്ജാകരമാണെന്നും സംഘടന പറയുന്നു.”ഇനി ഇത് സംഭവിക്കാതിരിക്കാൻ വിജയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണം. പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഞങ്ങൾ പരാതി നൽകിയത്,” എന്നും തമിഴ്നാട് സുന്നത്ത് ജമാഅത്ത് ട്രഷറർ സയ്യിദ് കൗസ് മാധ്യമങ്ങളോട് പറഞ്ഞു.നേരത്തെ സംഘടിപ്പിച്ച രാഷ്ട്രീയ പരിപാടികളിലും ആൾക്കൂട്ട നിയന്ത്രണത്തിലെ അപാകതമൂലം ബുദ്ധിമുട്ടുകളുണ്ടായതായി തമിഴ്‌നാട് സുന്നത്ത് ജമാഅത്ത് പറയുന്നു.

Advertisements

‘ആളുകളെ മനുഷ്യരായി ബഹുമാനിക്കുന്നില്ല, കന്നുകാലികളെപ്പോലെയാണ് കാണുന്നത്, അവരുടെ വികാരങ്ങളെയും ബഹുമാനിക്കുന്നില്ല. പരിപാടിയില്‍ എത്തിയ ആളുകളെ ബഹുമാനിക്കാത്ത ബൗൺസർമാരുമുണ്ട്.വെള്ളിയാഴ്ച റോയപ്പേട്ട വൈ.എം.സി.എ ഗ്രൗണ്ടിൽ ആണ് ഇഫ്താർ വിരുന്ന് വിജയ് സംഘടിപ്പിച്ചത്. 15 പ്രാദേശിക പള്ളികളിൽ നിന്നുള്ള ഇമാമുകളെ ക്ഷണിക്കുകയും ഏകദേശം 3,000 പേർക്ക് നോമ്പ് തുറക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. വിജയ് ഒരു ദിവസം മുഴുവൻ ഉപവാസം അനുഷ്ഠിക്കുകയും നിസ്കാരം നടത്തുകയും ചെയ്തിരുന്നു. തുടർന്നാണ് ഇഫ്താർ ചടങ്ങുകളിൽ പങ്കെടുക്കുത്തത്. വൈകുന്നേരത്തെ നിസ്കാരത്തിൽ പങ്കെടുത്ത താരം പ്രവർത്തകരോടൊപ്പം നോമ്പ് തുറക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു.2026 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനായി വിജയ് സജീവമായി തയ്യാറെടുക്കുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകൻ’ എന്ന പുതിയ ചിത്രത്തിന്റെ റിലീസിനൊരുങ്ങുകയാണ് അദ്ദേഹം.

Hot Topics

Related Articles