തിരുവനന്തപുരം: പാര്‍ട്ടിയില്‍ വ്യക്തി പൂജ അനുവദിക്കില്ലെന്നും നേതാക്കളെ പ്രശംസിക്കുന്ന പാട്ടുകള്‍ പാര്‍ട്ടിയുടേതല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന മന്ത്രിസഭയിലേക്ക് വരുന്നുവെന്നത് അഭ്യൂഹം മാത്രമാണെന്നും മന്ത്രിസഭയിലേക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പി ജെ ജോസഫിന്റെ പ്രവേശന സാധ്യത തള്ളിയ കോടിയേരി പുതിയ കക്ഷികളെ എല്‍ഡിഎഫില്‍ എത്തിക്കാന്‍ ചര്‍ച്ചകളില്ലെന്നും മറിച്ച് സിപിഎമ്മിന്റെ ബഹുജന അടിത്തറ ശക്തിപ്പെടുത്താനാണ് പാര്‍ട്ടി പ്രാമുഖ്യം കൊടുക്കുന്നത്- കോടിയേരി പറഞ്ഞു.
സംസ്ഥാന കമ്മിറ്റിയില്‍ 75 വയസ് പ്രായ പരിധി കര്‍ശനമാക്കുമെന്നും കോടിയേരി വിശദീകരിച്ചു. കേന്ദ്ര കമ്മിറ്റി തീരുമാനം നടപ്പിലാക്കും. 75 വയസ് കഴിഞ്ഞവരെ ഒഴിവാക്കുമ്പോള്‍ പുതിയ ഉത്തരവാദിത്തം നല്‍കുമെന്നും പാര്‍ട്ടി സുരക്ഷിതത്വം നല്‍കും. മത്സരം നടന്ന കമ്മിറ്റികളില്‍ സംസ്ഥാന സമ്മേളനത്തിന് ശേഷം പരിശോധന നടക്കും. സംസ്ഥാന സമ്മേളനത്തില്‍ ഭാവി കേരളം എങ്ങനെയാകണം എന്ന് പ്രത്യേകം ചര്‍ച്ച ചെയ്യും- കോടിയേരി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, സിപിഎം സംസ്ഥാന സമ്മേളനത്തിന് നാളെ കൊച്ചിയില്‍ തുടക്കമാകും. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങള്‍ ചേരും. സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് അംഗീകരിക്കുന്നതിനു വേണ്ടിയാണ് യോഗങ്ങള്‍ ചേരുന്നത്.ഏകദേശം മുപ്പത് വര്‍ഷത്തിന ശേഷമാണ് സിപിഎം സംസ്ഥാന സമ്മേളനത്തിന് എറണാകുളം ജില്ല ആതിഥേയത്വം വഹിക്കുന്നത്. മുന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ അഭാവത്തില്‍ നടക്കുന്ന ആദ്യ സമ്മേളനം കൂടിയാണിത്. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നടപടിക്രമങ്ങളെന്ന് സിപിഎം നേരത്തെ അറിയിച്ചിരുന്നു.