പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയില്‍ 19 ഗ്രാം എംഡിഎംഎ കണ്ടെടുത്തു; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

മലപ്പുറം: യുവാവില്‍നിന്ന് പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയില്‍ 19 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. നിലമ്പൂര്‍ ഭാഗത്തേക്ക് വിതരണത്തിനായി എംഡിഎംഎ കൊണ്ടുവരികയായിരുന്ന പ്രതിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മന്പാട് പൊങ്ങല്ലൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. നിലമ്പൂര്‍ പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

Advertisements

പുല്‍പ്പറ്റ പൂക്കൊളത്തൂരിലെ പെരൂക്കാട് വീട്ടില്‍ സമീറി (39)നെയാണ് എസ്‌ഐ റിഷാദലി നെച്ചിക്കാടനും ഡാന്‍സഫ് സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ സഞ്ചരിച്ചിരുന്ന വോക്‌സ് വാഗണ്‍ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലമ്പൂര്‍ മേഖല കേന്ദ്രീകരിച്ച്‌ എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ വില്‍പ്പന വ്യാപകമാണ്. ഇതിന് തടയിടാനുള്ള ശക്തമായ പരിശോധനകളാണ് പൊലീസ് നടത്തുന്നത്. ലഹരി വില്‍പ്പന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ച്‌ വരികയാണ്.

Hot Topics

Related Articles