വാഹന പരിശോധനയ്ക്കിടെ 105 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി; യുവാവ് അറസ്റ്റിൽ

ഇടുക്കി: വാഹന പരിശോധനയ്ക്കിടെ 105 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. കമ്പംമെട്ട് പോലീസ് നടത്തിയ പരിശോധനയില്‍ ആലപ്പുഴ വണ്ടാനം സ്വദേശി അഷ്കർ (24) ആണ് പിടിയിലായത്. കമ്ബംമെട്ട് പോലീസ് അന്യാർതൊളു നിർമലാപുരം ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ കറുത്ത ബാഗുമായി ഒരു യുവാവ് സംശയാസ്പദമായ സാഹചര്യത്തില്‍ റോഡില്‍ നില്‍ക്കുന്നതായി കണ്ടു. ഇതേ തുടർന്ന് ഇയാളുടെ ബാഗില്‍ നിന്നും ഹാഷിഷ് ഓയില്‍ കണ്ടെത്തുകയുമായിരുന്നു.

Advertisements

കമ്ബംമെട്ട് സർക്കിള്‍ ഇൻസ്‍പെക്ടർ വർഗീസ് ജോസഫ്, സിവില്‍ പൊലീസ് ഓഫീസർമാരായ തോമസ്, റിയാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷണം നടത്തുന്നുണ്ട്.

Hot Topics

Related Articles