“ഞങ്ങൾ തമ്മിൽ 25 വർഷത്തെ പരിചയം; വിവാഹം യോജിക്കുമോ എന്നറിയില്ല”; അറുപതാം പിറന്നാള്‍ വേളയില്‍ പുതിയ കാമുകിയെ പരിചയപ്പെടുത്തി ആമിര്‍ ഖാന്‍

മുംബൈ: തന്‍റെ പുതിയ കാമുകിയെ വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം ആമിര്‍ ഖാന്‍. ബോളിവുഡ് താരത്തിന് വെള്ളിയാഴ്ച 60 വയസ് തികയുന്ന സന്ദര്‍ഭത്തില്‍ മുംബൈയില്‍ മാധ്യമങ്ങളുമായി നടത്തിയ മുഖാമുഖത്തിലാണ് പുതിയ ജീവിത പങ്കാളിയെ ആമിര്‍ പരിചയപ്പെടുത്തിയത്. 

Advertisements

ഗൗരി ഇപ്പോള്‍ തന്‍റെ കൂടെയാണ് കുറച്ചുകാലമായി താമസമെന്ന് വ്യക്തമാക്കിയ ആമിര്‍. അവരുമായി 25 വര്‍ഷത്തെ പരിചയം തനിക്കുണ്ടെന്ന് വ്യക്തമാക്കി. തമിഴ് വംശജയായ ഗൗരി കുറേക്കാലം ബെംഗലൂരുവിലാണ് താമസിച്ചത്. ഇപ്പോള്‍ തമ്മില്‍ വളരെ ഗൗരവമായതും പ്രതിബദ്ധതയുമുള്ള ഒരു ബന്ധമാണ് ഞങ്ങള്‍ തമ്മില്‍ എന്ന് ആമിര്‍ പറയുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇപ്പോള്‍ ആമിറിന്‍റെ പ്രൊഡക്ഷന്‍ കമ്പനിയിലാണ്  ഗൗരി ജോലി ചെയ്യുന്നത്. ആമിറിന്‍റെ വരും പ്രൊജക്ടുകളില്‍ ഇവര്‍ സഹകരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സല്‍മാന്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ക്ക് ആമിര്‍ ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ അത്താഴ വിരുന്നില്‍  ഗൗരിയും പങ്കെടുത്തിരുന്നുവെന്ന് ആമിര്‍ അറിയിച്ചു. 

തന്‍റെ പുതിയ ബന്ധത്തില്‍ തന്‍റെ മക്കള്‍ക്ക് സന്തോഷമാണ്. എന്നാല്‍ ഔദ്യോഗികമായി ഒരു കുടുംബ ഗെറ്റ്ടുഗതര്‍ ഉണ്ടായിയിട്ടില്ലെന്നും ആമിര്‍ പറയുന്നു. 

പുതിയ പങ്കാളിക്ക് വേണ്ടി ഗാനങ്ങള്‍ പാടുന്നത് തനിക്ക് ഇഷ്ടപ്പെട്ട കാര്യമാണെന്നും ആമിര്‍ പറഞ്ഞു. ആറു വയസുള്ള ആണ്‍കുട്ടിയുടെ അമ്മയാണ്  ഗൗരി. ലഗാന്‍ ദംഗല്‍ അടക്കം തന്‍റെ ചില സിനിമകളെ  ഗൗരി കണ്ടിട്ടുള്ളുവെന്നും ആമിര്‍ പറഞ്ഞു. ലഗാൻ എന്ന സിനിമയിലെ തന്റെ കഥാപാത്രമായ ഭുവനെക്കുറിച്ചും ആമിർ പരാമർശിച്ചു. “ഭുവന് തന്റെ ഗൗരി കിട്ടി” എന്ന് അദ്ദേഹം പറഞ്ഞു. ആമിർ തന്റെ പങ്കാളി ഗൗരിക്കായി കഭി കഭി മേരെ ദിൽ മേ എന്ന ഗാനത്തിന്റെ ചില വരികളും ഈ ചടങ്ങില്‍ പാടി.

വിവാഹം സംബന്ധിച്ച ചോദ്യത്തിന് “60 വയസ്സിൽ, എനിക്ക് വിവാഹം ചെയ്യുന്നത് യോജിക്കുമോ എന്ന് എനിക്കറിയില്ല. എന്റെ കുട്ടികൾ വളരെ സന്തോഷവാന്മാരാണ്” എന്നാണ് ആമിര്‍ പറഞ്ഞത്. എന്റെ മുൻ ഭാര്യമാരുമായി ഇത്രയും മികച്ച ബന്ധം പുലർത്തുന്നതിൽ ഞാൻ വളരെ ഭാഗ്യവാനാണെന്നും ആമിര്‍ പറഞ്ഞു. 

ആമിർ ആദ്യം ചലച്ചിത്ര നിർമ്മാതാവ് റീന ദത്തയെ വിവാഹം കഴിച്ചു. ഇവർക്ക് ജുനൈദ്, ഇറാ ഖാൻ എന്നീ രണ്ട് കുട്ടികളുണ്ട്. 2005-ൽ രണ്ടാമതു വിവാഹിതരായ ആമിറിന്‍റെ രണ്ടാം ഭാര്യ കിരൺ റാവു ആയിരുന്നു. സംവിധായികയായ ഇവരുമായി ആമിര്‍ 2021-ൽ വേർപിരിഞ്ഞു. ഈ ബന്ധത്തില്‍ ആസാദ് എന്ന മകനുണ്ട് ആമിറിന്. 

Hot Topics

Related Articles