ലെൻസ്ഫെഡ് ഓച്ചിറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓച്ചിറ ഗവൺമെന്റ് ഐടിഐയിലെ രണ്ടാംവർഷ വിദ്യാർഥികൾക്കും ലെൻസ്ഫെഡ് അംഗങ്ങൾക്കുമായി കെ സ്മാർട്ട് പഠന ക്ലാസ് സംഘടിപ്പിച്ചു. ഓച്ചിറ ഗവൺമെന്റ് ഐടിഐയിൽ വെച്ച് ലെൻസ്ഫെഡ് ഓച്ചിറ യൂണിറ്റ് പ്രസിഡന്റ് ദീപക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐടിഐയുടെ പ്രിൻസിപ്പൽ അനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.
Advertisements
ലെൻസ് ഫെഡ് ജില്ലാ സെക്രട്ടറി എസ് ബി ബിനു ഏരിയ പ്രസിഡന്റ് പി എൻ.സുരേഷ്, ഐടിഐ മുൻ പ്രിൻസിപ്പൽ പി എസ്. സാജു, ഷൈനി ജി, ഗിരീഷ് ജി , പ്രവീൺ വി , എന്നിവർ സംസാരിച്ചു.