ഇടുക്കി: ഇടുക്കിയില്‍ രണ്ട് കിലോ കഞ്ചാവുമായി 19 കാരൻ പിടിയില്‍. ഇടുക്കി രാജാക്കാട് സ്വദേശി അഭിനന്ദ് ആണ് പിടിയിലായത്. രാജാക്കാട് സര്‍ക്കാര്‍ ഐ ടി ഐയിലെ വിദ്യാർത്ഥിയാണ് ഇയാള്‍. പ്രതി കഞ്ചാവ് കടത്തിക്കൊണ്ടുവന്ന സ്കൂട്ടറും പിടികൂടിയിട്ടുണ്ട്.
Advertisements
അടിമാലി ഇരുമ്പ് പാലത്തിന് സമീപം എക്സൈസ് നർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. രാജാക്കാട് ഭാഗത്ത് ചില്ലറ വില്പനയ്ക്ക് കൊണ്ടുപോകുന്ന കഞ്ചാവാണ് പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ കേസ് ഉള്‍പ്പെടെ നിലവിലുണ്ടെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്യും.