പ്രശ്ന പരിഹാരത്തിനായി ചെയുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ഒപ്പമുണ്ടാകും; നെല്ല് സംഭരണം പ്രതിസന്ധിയിലെന്ന് ലിജിൻലാൽ

നെല്ലു സംഭരണം പ്രതിസന്ധിയിലെന്ന്
ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാൽ അഭിപ്രായപ്പെട്ടു. അദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവാർപ്പ് ജെ-ബ്ലോക്ക്‌ 9000 കായൽ പാടശേഖരം സന്ദർശിച്ചു. കർഷകർക്ക് ഈ വിഷയത്തിൽ അവരുടെ പ്രശ്ന പരിഹാരത്തിന് അവർ ചെയുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ഒപ്പമുണ്ടാവുമെന്ന് ജില്ലാ അദ്ധ്യക്ഷൻ ഉറപ്പു കൊടുത്തു.

Advertisements

ഇന്ന് പാഡി ഓഫീസറെ കാണാൻ പോകുന്നതിനുൾപ്പെടെ ബിജെപി പ്രതിനിധികൾ ഒപ്പമുണ്ടാവുമെന്ന് അദ്ദേഹം അറിയിച്ചു.
കുമരകം മണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് ശ്രീനിവാസൻ, ന്യൂനപക്ഷ മോർച്ച ദേശീയ നിർവാഹക സമിതി അംഗം സുമിത് ജോർജ്, ആന്റണി അറയിൽ, വിനോദ് ടി എൻ, റെജിൻ കെ മാത്യു, ജോജോ കുര്യൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

Hot Topics

Related Articles