യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നില്ല, തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ഓണ്‍ലൈൻ ബുക്കിംഗിലൂടെ എത്തുന്നത് ലോഡ് കണക്കിന് പടക്കങ്ങൾ

വടക്കഞ്ചേരി: വിഷു വിപണിയിലേക്ക് ശിവകാശി പടക്കങ്ങള്‍ ഓണ്‍ലൈനില്‍ വിപണി തുറന്നു. തമിഴ്നാട്ടില്‍ നിന്ന് നിരവധി ലോഡ് പടക്കമാണ് കേരളത്തിലേക്ക് ഓണ്‍ലൈൻ ബുക്കിംഗിലൂടെ എത്തുന്നത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ദീപാവലിക്കും മറ്റും നിർമിച്ച പഴയ സ്റ്റോക്കാണ് ഓണ്‍ലൈനിലൂടെ എത്തുന്നതെന്നാണ് വിവരം.

Advertisements

സാധനങ്ങള്‍ പാഴ്സല്‍ വണ്ടികളിലും, കൊറിയർ വാഹനങ്ങളിലുമായാണ് എത്തുന്നത്. ഇതുവഴി സർക്കാരിനും വലിയ ഇനത്തില്‍ നികുതി നഷ്ടം ഉണ്ടാകുന്നുണ്ടെന്ന് പടക്ക കച്ചവടക്കാർ പറയുന്നു. പടക്കം ഓണ്‍ലൈനില്‍ വില്‍ക്കുന്നത് നിരോധിച്ചു കൊണ്ട് 2018 ല്‍ കോടതി ഉത്തരവുകള്‍ നിലനില്‍ക്കുന്നുണ്ട്. നിയമം എതിരായിട്ടും ഇപ്പോഴും ഓണ്‍ലൈനില്‍ വില്‍പ്പന തകൃതിയായി നടക്കുകയാണ്. യാതൊരു നിലവാരമില്ലാത്ത പടക്കങ്ങളാണ് ഓണ്‍ലൈനില്‍ എത്തുന്നത്. പടക്കങ്ങള്‍ സാധാരണ പാഴ്സല്‍ പോലെ ബസിലും പാഴ്സല്‍ ലോറികളിലുമുള്‍പ്പെടെയാണ് ഉപഭോക്താക്കള്‍ക്ക് മുന്നിലേക്കെത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലക്കാടൻ ചൂടില്‍ സമ്മർദ്ദം കൂടുന്നതിനാല്‍ തീപിടിക്കാനുള്ള സാധ്യതകള്‍ കൂടുതലായതിനാല്‍ ഇത് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്. എന്നാല്‍ സാധാരണ രീതിയില്‍ പടക്കം വിപണനം നടത്തുന്നതിന് വലിയ നിയമപ്രശ്നങ്ങളുണ്ട്. അഗ്നി രക്ഷാസേനയുടെയും എക്സ്‌പോസീവ് വിഭാഗത്തിന്റെയും അനുമതിയും വലിയ സുരക്ഷിതമായ സംഭരണ സൗകര്യം തുടങ്ങി നിരവധി കടമ്ബകള്‍ കടന്നുവേണം ലൈസൻസ് നേടുവാൻ. ഇത്തരത്തില്‍ വലിയ തുക സർക്കാരിലേക്ക് നല്‍കി കച്ചവടം നടത്തുന്നവർക്ക് ഓണ്‍ലൈൻ വിപണി വലിയ തിരിച്ചടിയാകുന്നുണ്ട്. അപകട സാദ്ധ്യത കൂടുതലുള്ള നിയമവിരുദ്ധവുമായ ഓണ്‍ലൈൻ പടക്ക കച്ചവടം കർശനമായി തടയാൻ സർക്കാർ സംവിധാനങ്ങള്‍ ഉണർന്നു പ്രവർത്തിക്കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.

Hot Topics

Related Articles