രാജസ്ഥാൻ : പരിക്കില്‍ നിന്ന് മുക്തനായ സഞ്ജു സാംസണ് തിരിച്ചുവരവിന് ഒരുങ്ങുകയാണ്. മാർച്ച് 23 ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള രാജസ്ഥാൻ റോയല്‍സിന്റെ ആദ്യ മത്സരത്തിന് സഞ്ജു ഇറങ്ങും.ബാറ്റിംഗ് പുനരാരംഭിക്കാൻ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് കേരള ക്രിക്കറ്റ് താരത്തിന് പച്ചക്കൊടി ലഭിച്ചിട്ടുണ്ടെങ്കിലും, തല്ക്കാലം വിക്കറ്റ് കീപ്പിംഗ് ചുമതലകള്‍ സഞ്ജുവിന് ഒഴിവാക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട് വരുന്നത്.
ഫെബ്രുവരി 2 ന് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടി20ഐ ഹോം പരമ്ബരയിലെ അഞ്ചാം മത്സരത്തിനിടെ ചൂണ്ടുവിരലിന് പരിക്കേറ്റതിനെത്തുടർന്ന് സഞ്ജു ശസ്ത്രക്രിയയ്ക്ക് വിധേയനായി. ശസ്ത്രക്രിയക്ക് ശേഷം സഞ്ജു എന്ന് തിരിച്ചെത്തും എന്ന ആശങ്ക ഉണ്ടായിരുന്നു എങ്കിലും സഞ്ജു കഠിനാധ്വാനത്തിനൊടുവില്‍ വരുക ആയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇപ്പോള്‍ വന്ന റിപ്പോർട്ട് പ്രകാരം ആദ്യ കുറച്ച് മത്സരങ്ങളിലേക്ക് തന്റെ കീപ്പിംഗ് ഗ്ലൗസ് ഇന്ത്യയ്ക്കായി വിക്കറ്റ് കീപ്പർ ധ്രുവ് ജുറലിന് കൈമാറാൻ സാധ്യതയുണ്ട്. ആദ്യമായി ആഭ്യന്തര ടൂർണമെന്റിന്റെ ഫൈനലില്‍ കളിച്ച കേരളത്തിന്റെ ചരിത്രപരമായ രഞ്ജി ട്രോഫി സീസണില്‍ നിന്ന് സഞ്ജുവിനെ പരിക്ക് കാരണം ഒഴിവാക്കിയിരുന്നു.