കോട്ടയം ജില്ലയിൽ മാർച്ച് ഒന്ന് ചൊവ്വാഴ്ച അഞ്ച് കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍

കോട്ടയം:ജില്ലയില്‍ മാര്‍ച്ച് ഒന്നിന് ചൊവ്വാ യാച അഞ്ച് കേന്ദ്രങ്ങളില്‍ കോവിഡിനെതിരായ വാക്സിനേഷന്‍ നല്‍കുമെന്നു ജില്ലാ കളക്ടര്‍ ഡോ പി കെ ജയശ്രീ അറിയിച്ചു. ജില്ലയില്‍ രണ്ട് കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്കും മൂന്ന് കേന്ദ്രങ്ങളില്‍ മുതിര്‍ന്നവര്‍ക്കും വാക്സിന്‍ നല്‍കും. അര്‍ഹരായവര്‍ക്ക് ഈ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയോ ഓണ്‍ലൈന്‍ ആയി www.cowin.gov.in എന്ന പോര്‍ട്ടല്‍ വഴി ബുക്ക് ചെയ്‌തോ വാക്സിന്‍ സ്വീകരിക്കാം.

Advertisements

15 വയസ് (2007 ജനിച്ചവര്‍) മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍.

  1. ചങ്ങനാശേരി ജനറല്‍ ആശുപത്രി
  2. സെന്റ് ലാസറസ് പള്ളി ഹാള്‍ 18 വയസിനു മുകളിലുള്ളവര്‍ക്കുള്ള കോവിഷീല്‍ഡ് കരുതല്‍, രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണ കേന്ദ്രങ്ങള്‍.
  3. ചങ്ങനാശേരി ജനറല്‍ ആശുപത്രി
  4. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി
  5. സെന്റ് ലാസറസ് പള്ളി ഹാള്‍

Hot Topics

Related Articles