കിണറുകളിൽ നിന്ന് മോട്ടോർ മോഷണം; പാലായിലെ പന്ത്രണ്ടാം മൈൽ സ്വദേശി അറസ്റ്റിൽ

കോട്ടയം : പാലായുടെ വിവിധപ്രദേശങ്ങളിൽ മോഷണം നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിലായി. പാലായുടെ വിവിധ പ്രദേശങ്ങളിൽ കിണറുകളിൽ നിന്ന് മോഷണം നടത്തിയ പ്രതിയൊണ് പൊലീസ് സംഘം പിടികൂടിയത്. പന്ത്രണ്ടാംമൈൽ ഇടയാറ്റുകാരഭാഗത്ത് പുതുശ്ശേരിയിൽ വീട്ടിൽ ദിലീപ് വിജയനെ (37) യാണ് പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

പാലായുടെ വിവിധ പ്രദേശങ്ങളിലെ കിണറുകളിൽ നിന്നും മോട്ടറുകൾ മോഷണം നടത്തിയതായി പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ദിലീപാണ് മോഷണം നടത്തിയത് എന്ന് കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ദിലീപിനെ പാലാ ഡിവൈ എസ്.പി ഷാജു ജോസിന്റെ നിർദ്ദേശാനുസരണം പാലാ എസ്.എച്ച് ഒ ഇൻസ്പെക്ടർ തോംസൺ കെ പി യുടെ നേതൃത്വത്തിൽ എസ്.ഐ അഭിലാഷ്, എസ്.ഐ ഷാജി സെബാസ്റ്റ്യൻ, എ.എസ്.ഐ ബിജു കെ തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, സിവിൽ പൊലീസ് ഓഫിസർ രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

Hot Topics

Related Articles