മഹത്തായതുമായ ബന്ധത്തിൻ്റെ തുടക്കം;  അത് കൈകളുടെ ഉടമ അല്ല; ചരിത്ര പ്രഖ്യാപനവുമായി ടീം എമ്പുരാൻ

മീപകാലത്ത് എമ്പുരാനോളം കാത്തിരിപ്പ് ഉയർത്തിയ മറ്റൊരു മലയാള സിനിമ ഉണ്ടായിട്ടില്ല എന്ന് നിസംശയം പറയാം. അത്രക്കുണ്ട് പൃഥ്വിരാജ്- മോഹൻലാൽ കോമ്പോയിൽ എത്തുന്ന ഈ ലൂസിഫർ ഫ്രാഞ്ചൈസിയ്ക്ക്. റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഓരോ നിമിഷവും ആകാംക്ഷ വർദ്ധിപ്പിക്കുന്ന അപ്ഡേറ്റുകളാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടു കൊണ്ടിരിക്കുന്നത്. അതിലൊന്ന് ആയിരുന്നു കയ്യിൽ തോക്കുമായി നിൽക്കുന്ന ഒരാളുടെ പോസ്റ്റർ. 

Advertisements

ലാൻഡ്മാർക്ക് പ്രഖ്യാപനം എന്നായിരുന്നു പോസ്റ്ററിനൊപ്പം കുറിച്ചിരുന്നത്. ഇപ്പോഴിതാ ആ ഒളിഞ്ഞിരുന്ന സർപ്രൈസ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുകയാണ് ടീം എമ്പുരാൻ. ഇതൊരാളുടെ എന്‍ട്രിയല്ല മറിച്ച് മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി IMAX-ൽ റിലീസ് ചെയ്യുന്ന ചിത്രമാകാന്‍ എമ്പുരാന്‍ ഒരുങ്ങി എന്ന വിവരമാണ് മോഹന്‍ലാല്‍ അറിയിച്ചിരിക്കുന്നത്. ഐമാക്‌സും മലയാള സിനിമയും തമ്മിലുള്ള ദീർഘവും മഹത്തായതുമായ ബന്ധത്തിൻ്റെ തുടക്കമാണിതെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ടീം എമ്പുരാന്‍ അറിയിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ഐമാക്സില്‍ റിലീസ് ചെയ്യുന്ന മലയാള സിനിമാ വ്യവസായത്തിൽ നിന്നുള്ള ആദ്യ ചിത്രമായിരിക്കും എമ്പുരാൻ എന്ന്  പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് വളരെയധികം അഭിമാനിക്കുകയാണ്. ഐമാക്‌സും മലയാള സിനിമയും തമ്മിലുള്ള ദീർഘവും മഹത്തായതുമായ ബന്ധത്തിൻ്റെ തുടക്കമാകും ഇതെന്ന് ഞങ്ങൾ പ്രതീക്ഷിക്കുകയാണ്. മാർച്ച് 27 മുതൽ  തിരഞ്ഞെടുത്ത ലോകമെമ്പാടുമുള്ള ഐമാക്സ് സ്‌ക്രീനുകളിൽ എമ്പുരാൻ ദൃശ്യമാകും’, എന്നായിരുന്നു വമ്പന്‍ പ്രഖ്യാപനം നടത്തികൊണ്ട് ടീം എമ്പുരാന്‍ കുറിച്ചത്. ഒപ്പം മോഹന്‍ലാലിന്‍റെയും പൃഥ്വിരാജിന്‍റെയും കഥാപാത്രങ്ങള്‍ ഒന്നിച്ചുള്ള പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. 

അതേസമയം, രണ്ട് കൈകളില്‍ തോക്ക് പിടിച്ച് നില്‍ക്കുന്ന പോസ്റ്റര്‍ ഏറെ വൈറലായിരുന്നു. ആരാകും ആ കൈകളുടെ ഉടമ എന്ന ചര്‍ച്ചയായിരുന്നു കഴിഞ്ഞ മണിക്കൂറുകളില്‍. അതില്‍ കമല്‍ഹാസന്‍, രജനികാന്ത്, ഷാരൂഖ് ഖാന്‍ തുടങ്ങി വമ്പന്‍ താരങ്ങളുടെ പേരുകളും ഉയര്‍ന്ന് കേട്ടിരുന്നു. എന്തായാലും ഒരു കാമിയോ സര്‍പ്രൈസ് എമ്പുരാനില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തലുകള്‍. 

Hot Topics

Related Articles