തകർത്തടിച്ച് സഞ്ജു : ഒറ്റക്കാലിൽ നിന്ന് പരിശീലനത്തിന് നേതൃത്വം നൽകി ദ്രാവിഡ് : രാജസ്ഥാൻ ക്യാമ്പിലെ വിശേഷങ്ങൾ ഇങ്ങനെ

ജയ്പൂര്‍: ഐപിഎല്‍ പോരാട്ടങ്ങള്‍ക്കൊരുങ്ങുന്ന രാജസ്ഥാന്‍ റോയല്‍സ് പരിശീലന ക്യാംപില്‍ സിക്സര്‍ പൂരമൊരുക്കി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍.ഇന്നലെ രാത്രി രാജസ്ഥാന്‍റെ ഹോം ഗ്രൗണ്ടായ സവാന്‍ മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നടന്ന പരിശീലന മത്സരത്തിലാണ് സഞ്ജു ഉള്‍പ്പെടെയുള്ള രാജസ്ഥാന്‍ താരങ്ങള്‍ തകര്‍ത്തടിച്ചത്.

Advertisements

വീല്‍ചെയറില്‍ പരിശീലന ഗ്രൗണ്ടിലെത്തിയ കോച്ച്‌ രാഹുല്‍ ദ്രാവിഡിന് അടുത്തെത്തി ആലിംഗനം ചെയ്തശേഷമാണ് സഞ്ജു പരിശീലന മത്സരത്തിനിറങ്ങിയത്. കാലിനേറ്റ പരിക്ക് വകകവെക്കാതെ ഒറ്റക്കാലില്‍ നിന്ന് ടീം ഹര്‍ഡിലില്‍ സംസാരിച്ച രാഹുല്‍ ദ്രാവിഡും രാജസ്ഥാന്‍റെ ആവേശത്തില്‍ പങ്കുചേര്‍ന്നു. നിങ്ങളുടെ കഴിവുകളില്‍ വിശ്വസമര്‍പ്പിച്ച്‌ ശ്രദ്ധയോടെ മുന്നോട്ട് പോകാനായിരുന്നു പരിശീലന മത്സരത്തിന് മുമ്ബ് കളിക്കാരോട് ദ്രാവിഡിന്‍റെ ഉപദേശം. പതിമൂന്നുകാരന്‍ വൈഭവ് സൂര്യവന്‍ശിയാണ് പരിശീലന മത്സരത്തില്‍ ആദ്യം ബാറ്റിംഗിനിറങ്ങിയത്. പേസര്‍മാരെയും സ്പിന്നര്‍മാരെയും ഒരുപോലെ തകര്‍ത്തടിച്ച വൈഭവ് മികവ് കാട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാജസ്ഥാന്‍ താരങ്ങളായ റിയാന്‍ പരാഗ്, നിതീഷ് റാണ, ധ്രുവ് ജുറെല്‍ എന്നിവരും പരിശീലന മത്സരത്തില്‍ കരുത്തുകാട്ടി. പിന്നീടാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ക്രീസിലെത്തിയത്. ആകാശ് മധ്‌വാളിനെ സ്ട്രൈറ്റ് സിക്സ് പറത്തിയാണ് സഞ്ജു തുടങ്ങിയത്. പിന്നാലെ റിയാന്‍ പരാഗിനെ യശസ്വി ജയ്സ്വാള്‍ സിക്സിന് പറത്തി. പിന്നീട് ഇടം കൈയന്‍ പേസറുടെ ഷോര്‍ട്ട് പിച്ച്‌ പന്ത് സഞ്ജു അനാായസം സ്ക്വയര്‍ ലെഗ്ഗിന് മുകളിലൂടെ സിക്സിന് തൂക്കി. തുഷാര്‍ ദേശ്പാണ്ഡെ സ്ലോ ബോളില്‍ ജയ്സ്വാളിനെ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ ഇടം കൈയന്‍ സ്പിന്നറുടെ പന്തില്‍ സിക്സിനുള്ള ശ്രമത്തില്‍ ലോംഗ് ഓണില്‍ ക്യാച്ച്‌ നല്‍കിയ സഞ്ജു പുറത്തായി. 22ന് തുടങ്ങുന്ന ഐപിഎല്ലില്‍ 23ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ആണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ആദ്യ മത്സരം.

Hot Topics

Related Articles