വാകത്താനത്തു നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: വാകത്താനം ഞാലിയാകുഴിയിലെ വീടിനു സമീപത്തെ ലവ് ബേഡ്സ് കൂട്ടിൽ കയറിയ കുഞ്ഞ് മൂർഖൻ ചാക്കിലായി. കൂട്ടിലുണ്ടായിരുന്ന രണ്ട് ലവ് ബേഡ്സുകളെയും ശാപ്പിട്ട്, പുറത്തിറങ്ങാനാവാതെ കുടുങ്ങിക്കിട കൊച്ചു മൂർഖനെ, വനം വകുപ്പിന്റെ സ്നേക് റസക്യു സംഘത്തിലെ സിവിൽ പൊലീസ് ഓഫിസർ പി.എ മുഹമ്മദ് ഷെബിനാണ് പിടിച്ച് കൂട്ടിലാക്കിയത്.
തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. വാകത്താനം ഞാലിയാകുഴി പന്ത്രണ്ടാംകുഴി പീറ്റർ മത്തായിയുടെ വീട്ടിലെ ലവ് ബേഡ്സിന്റെ കൂട്ടിലാണ് മൂർഖൻ കയറിയത്. കൂട്ടിൽ അസ്വാഭാവികമായ രീതിയിൽ ബഹളം കേട്ട് വീട്ടുടമ നോക്കിയപ്പോഴാണ് മൂർഖനെ കണ്ടത്. തുടർന്നു വീട്ടുടമസ്ഥൻ വിവരം വാകത്താനം പഞ്ചായത്തംഗം ഗീത രാധാകൃഷ്ണനെ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവരാണ് പൊലീസിൽ വിവരം അറിയിച്ചത്. വാകത്താനം പൊലീസ് സ്റ്റേഷനിൽ നിന്നും എസ്.ഐ സുരേഷും, പ്രസാദും സ്ഥലത്ത് എത്തി. തുടർന്ന്, വനം വകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ച സ്നേക് രസ്ക്യൂവർ സിവിൽ പൊലീസ് ഓഫിസർ ഷെബിൻ സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്ന്, കൂടിനുള്ളിൽ നിന്നും മൂർഖനെ ഷെബിൻ പിടികൂടി. കൂടിനുള്ളിൽ കയറിയ മൂർഖൻ ഇതിനുള്ളിൽ നിന്നും രണ്ട് ലവ് ബേഡ്സ് കുഞ്ഞുങ്ങളെ ഭക്ഷണമാക്കിയിരുന്നു. ഇതിനു ശേഷം പുറത്തിറങ്ങാനാവാതെ വന്ന മൂർഖനെയാണ് ഒടുവിൽ വനം വകുപ്പ് പിടികൂടി ചാക്കിലാക്കി രക്ഷിച്ചത്.