ചോഴിയക്കാട് : കടവുകളെ മാലിന്യ മുക്തമാക്കി സൗന്ദര്യം വീണ്ടെടുക്കുവാൻ പദ്ധതി തയ്യാറാക്കി പനച്ചിക്കാട് പഞ്ചായത്ത്. ഇതിന്റെ ഭാഗമായി ചോഴിയക്കാട് കല്ലുങ്കൽ കടവിലെ റോഡിന്റെ ഇരുവശങ്ങളും കാട് വെട്ടിത്തെളിച്ച് മാലിന്യ മുക്തമാക്കി ചിറ വൃത്തിയാക്കിക്കഴിഞ്ഞു. കയർ ഭൂവസ്ത്രം വിരിക്കുന്ന പണികൾ ആരംഭിച്ചു.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 4.98 ലക്ഷം രൂപ ചിലവഴിച്ചാണ് പണികൾ പൂർത്തീകരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ , ചോഴിയക്കാട്,മല മേൽക്കാവ് വാർഡുകളിലെ പഞ്ചായത്തംഗങ്ങളായ ജയൻ കല്ലുങ്കൽ, ജയന്തി ബിജു എന്നിവരുടെ നേതൃത്വത്തിൽ ജനകീയ സമിതികൾ രൂപീകരിച്ച് തുടർ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കയർ ഭൂവസ്ത്രം വിരിക്കുന്നതിന്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് റോയി മാത്യു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ ,ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖ്, ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ , പഞ്ചായത്തംഗം ജയൻ കല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു.