കോട്ടയം നഗരമധ്യത്തിൽ ടിബി റോഡിൽ വാഹനാപകടം സ്‌കൂട്ടർ യാത്രക്കാരന്റെ കാലിൽ മുറിവേറ്റു; അപകടം സംഭവിച്ചത് എങ്ങിനെയെന്നറിയാതെ നാട്ടുകാർ

കോട്ടയം: നഗരമധ്യത്തിൽ ടിബി റോഡിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരന്റെ കാലിന് പരിക്കേറ്റു. ചിങ്ങവനം അട്ടിയിൽ അലക്‌സി(76)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ ടിബി റോഡിലായിരുന്നു അപകടം. അലക്‌സ് സഞ്ചരിച്ച സ്‌കൂട്ടറിനെ പിന്നിൽ നിന്നും എത്തിയ നാഷണൽ പെർമിറ്റ് ലോറി മറികടക്കുകയായിരുന്നു.

Advertisements

ഇതിനിടെ അലക്‌സിന്റെ കാലിൽ മുറിവേറ്റു. ഇതേ തുടർന്ന് ഇദ്ദേഹം റോഡിൽ വാഹനം നിർത്തി. പിന്നാലെ എത്തിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റ അലക്‌സിനെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇദ്ദേഹത്തിന്റെ കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. കാലിൽ തുന്നിക്കെട്ട് വേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. സാരമായുള്ള പരിക്കും ഇദ്ദേഹത്തിന്റെ കാലിനുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, കാലിൽ മുറിവുണ്ടായത് എങ്ങിനെയാണ് എന്ന കാര്യത്തിൽ ഇനിയും വ്യക്തതയുണ്ടായിട്ടില്ല. കാലിൽ ആഴത്തിലുള്ള മുറിവ് ഉണ്ടായത് ഇദ്ദേഹത്തിന്റെ വണ്ടിയുടെ ഏതെങ്കിലും ഭാഗം കൊണ്ടാണോ എന്നും സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ രണ്ടു വാഹനങ്ങളും ടിബി റോഡിൽ തന്നെ നിർത്തിയിട്ടിരിക്കുകയാണ്.

Hot Topics

Related Articles