വിക്രം നായകനായ തമിഴ് ചിത്രം വീര ധീര സൂരന്‍റെ റിലീസിന് ഉണ്ടായിരുന്ന തടസങ്ങള്‍ പരിഹരിച്ചതായി അണിയറക്കാര്‍. ഇതോടെ ചിത്രം ഇന്ന് വൈകിട്ടോടെ തന്നെ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കും. ചിത്രത്തിന്റെ ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ സ്വന്തമാക്കിയ ബി4യു എന്റർടെയ്‍ന്‍മെന്‍റ് കോടതിയെ സമീപിച്ചതോടെയാണ് റിലീസ് പ്രതിസന്ധിയിലായത്. പ്രസ്തുത പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട ശേഷം കോടതി സ്റ്റേ മാറ്റിയ ഓർഡർ നിർമ്മാണ കമ്പനിയായ എച്ച് ആർ പിക്ചേഴ്സിന് ലഭിച്ചു.
അപ്രതീക്ഷിത നിയമ വ്യവഹാരങ്ങളെത്തുടര്‍ന്ന് ചിത്രത്തിന്‍റെ റിലീസ് ദിനമായ ഇന്ന് രാവിലെ നടക്കേണ്ടിയിരുന്ന പ്രദര്‍ശനങ്ങള്‍ മുടങ്ങിയിരുന്നു. പിവിആർ, സിനിപൊളിസ് പോലുള്ള പ്രമുഖ തിയറ്റർ ശൃംഖലകൾ ഷെഡ്യൂൾ ചെയ്ത ഷോകൾ നീക്കം ചെയ്യുകയുമുണ്ടായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിക്രത്തിന്റെ വേറിട്ട പ്രകടനം ഉണ്ടാവുമെന്ന് പ്രതീക്ഷ ഉണര്‍ത്തിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എസ് യു അരുൺകുമാറാണ്. എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ റിലീസ് ചെയ്ത ട്രെയ്ലറും ടീസറും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിലും വമ്പൻ പരിപാടികളാണ് വീര ധീര സൂരൻ ടീം നടത്തിയത്.
ചിത്രത്തിന്‍റെ ഛായാഗ്രഹണം തേനി ഈശ്വർ നിർവഹിച്ചിരിക്കുന്നു. ജി കെ പ്രസന്ന (എഡിറ്റിംഗ്), സി എസ് ബാലചന്ദർ (കല) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സാങ്കേതിക വിദഗ്ധർ. തെന്നിന്ത്യയിലെ പ്രമുഖ നിർമ്മാണ, വിതരണ കമ്പനിയായ എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബുവാണ് വീര ധീര സൂരന്റെ നിർമ്മാണം. ജി വി പ്രകാശ് കുമാർ സംഗീത സംവിധാനം. തിയറ്ററിൽ ചിയാൻ വിക്രമിന്റെ കാളി എന്ന കഥാപാത്രത്തിന്റെ മാസ്മരിക പ്രകടനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.