ഹൈദരാബാദ് : ഐ പി എല്ലിലെ അതിവേഗ അടി വീരന്മാരെ എറിഞ്ഞ് ഒതുക്കി ലഖ്നൗ. ഹൈദരാബാദ് സ്വന്തം തട്ടകത്ത് ആദ്യ തോൽവി ഏറ്റ് വാങ്ങിയപ്പോൾ , ലഖ്നൗ ആദ്യ ജയം നേടി. സ്കോർ : ഹൈദരാബാദ് : 190/ 9. ലഖ്നൗ : 193/ 5
ടോസ് നേടിയ ലഖ്നൗ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിൻ്റെ വെടിക്കെട്ട് ബാറ്റർമാരെ ഒരു പരിധി വരെ പിടിച്ച് കെട്ടാനും ലഖ്നൗ ബൗളിംങ്ങ് നിരയ്ക്ക് സാധിച്ചു. അഭിഷേക് ശർമ്മയെയും (6) , ഇഷാൻ കിഷനെയും (0) വീഴ്ത്തി 15 ന് രണ്ട് എന്ന നിലയിൽ ഹൈദരാബാദിനെ എത്തിച്ച് ലഖ്നൗ ഒരു ഘട്ടത്തിൽ കളി വേഗം കയ്യിലാക്കുമെന്ന പ്രതീതി പരത്തി. എന്നാൽ ട്രാവിസ് ഹെഡും (47) , നിതീഷ് കുമാർ റെഡിയും (32) , ഹെൻട്രിച്ച് ക്ലാസനും (26) , അൻകിത് വർമ്മയും ( 36) ചേർന്ന് നടത്തിയ ചെറുത്ത് നിൽപ്പാണ് ഹൈദരാബാദിനെ 200 ന് അടുത്ത് എത്തിച്ചത്. നാല് ബോളിൽ 18 റൺ എടുത്ത പാറ്റ് കമ്മിൻസും വെടിക്കെട്ട് നടത്തി. ഹാർദൂൽ താക്കൂർ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ , പ്രിൻസ് , രവി ബിഷ്ണോയി , ദിഗ് വേഷ് രാത്തി , ആവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് നേടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിങ്ങ് ആരംഭിച്ച ലഖ്നൗ വിന് ആദ്യം തന്നെ മാക്രത്തെ (1) നഷ്ടമായി. എന്നാൽ , ഇമ്പാക്ട് പ്ളേയറായി എത്തിയ മിച്ചൽ മാർഷും (52) , നിക്കോളാസ് പുരാനും (70) ചേർന്ന് അതിവേഗം സ്കോർ ഉയർത്തി. ഇരുവരും പുറത്തായ ശേഷം എത്തിയ പന്തും (15) , ബദോനിയും (6) കാര്യമായ സംഭാവന നൽകാതെ പുറത്തായി എങ്കിലും ഡേവിഡ് മില്ലറും (7) അബ്ദുൾ സമദും (5) ചേർന്ന് ടീമിനെ വിജയത്തിൽ എത്തിച്ചു.