ആ പന്തിൽ അങ്ങിനെ എങ്ങിനെ ഞാൻ പുറത്തായി ! ഹൈദ്രാബാദിൻ്റെ വെടിക്കെട്ടുകാരൻ വീണത് അപ്രതീക്ഷിതമായി

ഹൈദരാബാദ് : ആ പന്തില്‍ അങ്ങനെ പുറത്താവുമെന്ന് സ്വപ്നത്തില്‍ പോലും സണ്‍ റൈസേഴ്സിന്റെ വെടിക്കെട്ട് താരമായ ഹെന്റിച്ച്‌ ക്ലാസൻ സ്വപ്നത്തില്‍ പോലും കരുതിയിരിക്കില്ല.വഴിയേ പോയ പന്ത് വന്ന് നോണ്‍ സ്ട്രൈക്കേഴ്സ് വിക്കറ്റിലേക്ക് കയറി പുറത്താവുന്ന അവസ്ഥ. ഐപിഎല്ലിലെ സണ്‍റൈസേഴ്സ് ഹൈദ്രാബാദ്- ലഖ്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിന്റെ പന്ത്രണ്ടാം ഓവറിലായിരുന്നു നിർഭാഗ്യകരമായ രീതിയില്‍ ക്ലാസൻ പുറത്തായത്.

Advertisements

പ്രിൻസ് യാദവ് എറിഞ്ഞ ഓവറില്‍ നിതീഷ് റെഡ്ഢിയായിരുന്നു ബാറ്റ് ചെയ്തിരുന്നത്. ലോ ഫുള്‍ടോസ് ബോളർക്ക് നേരെ തന്നെ അടിച്ചപ്പോള്‍ പന്ത് തടയാൻ ശ്രമിച്ച പ്രിൻസിന്റെ കൈയ്യില്‍ ശക്തമായി തട്ടിയ പന്ത് തെറിച്ച്‌ നോണ്‍ സ്ട്രൈക്കേഴ്സ് വിക്കറ്റില്‍ പതിക്കുകയായിരുന്നു. അപ്പോള്‍ ക്രീസിനു വെളിയിലായിരുന്നു ആ എൻഡിലുണ്ടായിരുന്ന ക്ലാസൻ. പന്ത് കൊണ്ട് വേദനയില്‍ പ്രിൻസ് പുളയുന്നതിനു മുമ്ബേ ആ വിക്കറ്റ് നേട്ടം ആഘോഷിക്കുകയും ചെയ്തു.

Hot Topics

Related Articles