കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് നടത്തിയ കരിക്കോട് – തട്ടാർകുന്ന് റോഡ് മാർച്ച് രണ്ടിന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽപ്പെടുത്തി 12 ലക്ഷം രൂപ മുടക്കിയാണ് റോഡ് നവീകരിക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് ശരത് മുൻകൈ എടുത്താണ് റോഡ് നവീകരണം പൂർത്തിയാക്കിയത്. പദ്ധതി മാർച്ച് രണ്ട് ബുധനാഴ്ച വൈകിട്ട് നാലിന് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിൽ ഉദ്ഘാടനം ചെയ്യും.
Advertisements