മാഡ്രിഡ് : മെട്രോപൊളിറ്റാനോയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ 1-0 ന് തോല്‍പ്പിച്ച് ബാഴ്‌സലോണ കോപ്പ ഡെല്‍ റേ ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചു, അഗ്രഗേറ്റ് അടിസ്ഥാനത്തില്‍ 5-4 ന് ജയിച്ചാണ് ബാഴ്സലോണ ഫൈനല്‍ ഉറപ്പിച്ചത്.ഫെറാൻ ടോറസ് ആണ് നിർണായകമായ ഗോള്‍ നേടിയത്.
Advertisements
ആദ്യ പാദത്തില്‍ 4-4 എന്ന സമനിലയ്ക്ക് ശേഷം, രണ്ടാം പാദത്തില്‍ ബാഴ്‌സലോണ നിയന്ത്രണം ഏറ്റെടുത്തു. ലാമിൻ യമാല്‍ നല്‍കിയ അസിസ്റ്റില്‍ നിന്നായിരുന്നു ടോറസിന്റെ ഗോള്‍. ഇനി എല്‍ ക്ലാസിക്കോ ഫൈനലില്‍ ബാഴ്‌സലോണ റയല്‍ മാഡ്രിഡിനെ നേരിടും. ഇന്നലെ റയല്‍ സോസിഡാഡിനെ തോല്‍പ്പിച്ച് ആണ് റയല്‍ മാഡ്രിഡ് ഫൈനലില്‍ എത്തിയത്.