കോട്ടയം : നഗരത്തിൽ അലഞ്ഞ് തിരിയുന്ന സാമൂഹ്യ വിരുദ്ധർക്ക് പൂട്ടിട്ട് ജില്ലാ പൊലീസ്. കോട്ടയം വെസ്റ്റ് പൊലീസിന്റെ നേതൃത്വത്തിലാണ് സാമൂഹ്യ വിരുദ്ധ സംഘങ്ങൾക്ക് എതിരെ നടപടി കർശനമാക്കിയിരിക്കുന്നത്. നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന മുൻപ് ക്രിമിനൽ കേസുകളിൽ പ്രതികളായ സംഘത്തെ കണ്ടെത്തി ഇവരെ കസ്റ്റഡിയിൽ എടുത്തു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വാഹനങ്ങളെയും ആളുകളെയും പരിശോധിച്ചു.
ഗുണ്ടാ അക്രമി സംഘങ്ങൾ തമ്മിലുള്ള ആക്രമണം ശക്തമായ സാഹചര്യത്തിലാണ് നഗരത്തിൽ പൊലീസ് കോമ്പിങ്ങ് നടത്തിയത്. ജില്ലാ പൊലീസ് മേധാവി ഡി. ശില്പയുടെ നിർദേശാനുസരണം ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാറിന്റെ നിർദേശാനുസരണമാണ് നഗരത്തിൽ പരിശോധന നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അനൂപ് കൃഷ്ണ , എസ്.ഐ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കോട്ടയം നഗരത്തിൽ തിരുനക്കര ഭാഗത്താണ് പൊലീസ് പരിശോധന നടത്തിയത്. തിരുനക്കര മൈതാനത്ത് അലഞ്ഞ് തിരിഞ്ഞ് നടന്ന സാമൂഹ്യ വിരുദ്ധരിൽ അഞ്ചോളം ആളുകളെ കസ്റ്റഡിയിൽ എടുത്തു.
രാത്രി മുഴുവൻ കോട്ടയം നഗരത്തിലും പരിസര പ്രദേശങ്ങളിലും പൊലീസിന്റെ ഭാഗമായി പരിശോധന നടത്തും. വാഹന പരിശോധനയും ശക്തമാക്കും.