കോട്ടയം : കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയൻ / ഓഫിസേഴ്സ് യൂണിയൻ, കേരള ഗ്രാമീണ ബാങ്ക് റിട്ടയറീസ് ഫോറം എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഗ്രാമീണ ബാങ്ക് ജീവനക്കാർ ദിലീപ് കുമാർ മുഖർജിയെ അനുസ്മരിച്ചു. ഗ്രാമീണ ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ തലത്തിൽ ഭൂരിപക്ഷ സംഘടനയായ എ.ഐ.ആർ. ആർ.ബി.ഇ.എ യുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു മുഖർജി. തുല്യ ജോലിക്ക് തുല്യ വേതനം, പെൻഷൻ ഉൾപ്പെടെ ദേശസാൽകൃത ബാങ്ക് ജീവനക്കാർക്ക് ലഭ്യമായ എല്ലാ ആനുകൂല്യങ്ങളും ഗ്രാമീണ ബാങ്ക് ജീവനക്കാർക്ക് ലഭ്യമാക്കുന്ന പ്രവർത്തനത്തിൽ മുഖ്യ പങ്ക് വഹിച്ച നേതാവായിരുന്നു അദ്ദേഹം.
എ.കെ.ബി. ആർ. എഫ് സംസ്ഥാന പ്രസിഡൻ്റ് എൻ. സുരേഷ് അനുസ്മരണ പ്രഭാഷണം നടത്തി. കെ.ജി.ബി. ആർ.എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ. ആർ. നാരായണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നിതീഷ് എം.ആർ സ്വാഗതവും, എബിൻ. എം. ചെറിയാൻ നന്ദിയും രേഖപ്പെടുത്തി. കെ.ജി. ബി.ഒ.യു സംസ്ഥാന പ്രസിഡൻ്റ് അനൂപ്.ടി.ജി, എ.കെ. ബി.ആർ എഫ് ജില്ലാ പ്രസിഡൻ്റ് സി. നാരായണൻ രമ്യാരാജ്, ലക്ഷ്മി.സി, യു. അഭിനന്ദ്, വി.പി. ശ്രീരാമൻ തുടങ്ങിയവർ സംസാരിച്ചു.