കോട്ടയം: രാവിലെ ഒന്‍പത് മണിയോടെ നടക്കാനായി കവലയിലേക്കിറങ്ങും. പുറത്ത് നിന്നും ലഘുഭക്ഷണം കഴിച്ച ശേഷം കയ്യില്‍ പണമുണ്ടെങ്കില്‍ ഒരു ലോട്ടറിയെടുക്കും. ഇല്ലാത്ത ദിവസം ലോട്ടറിക്കാരനോടും നാട്ടുകാരോടും കുശലങ്ങള്‍ പറഞ്ഞ ശേഷം തിരികെ വീട്ടിലേക്ക് മടങ്ങും- തെള്ളകം കാരിത്താസ് വെള്ളാരംകാലായില്‍ കുഞ്ഞുമോന്റെ(70) പതിവ് ശീലങ്ങളാണ് ഇതൊക്കെ. പക്ഷേ, ചൊവ്വാഴ്ച രാവിലെ ഇത്തരത്തില്‍ വീട്ടില്‍ നിന്നിറങ്ങിയ കുഞ്ഞുമോന്‍ ഇതുവരെ വീടെത്തിയിട്ടില്ല. കാണാതായി മണിക്കൂറുകള്‍ പിന്നിട്ടിട്ടും കുഞ്ഞുമോന്‍ എവിടെയാണെന്ന് ആര്‍ക്കും യാതൊരു വിവരവുമില്ല.
‘അച്ഛന്‍ സാധാരണ ദിവസങ്ങളില്‍ രാവിലെയും വൈകുന്നേരവും കവലയിലേക്ക് ഇറങ്ങുന്ന പതിവുണ്ട്. ആളുകളെയൊക്കെ കണ്ട് സംസാരിച്ച ശേഷം, ചെറിയ ചായകുടിയൊക്കെ കഴിഞ്ഞ് ഇങ്ങെത്തുകയും ചെയ്യും. പത്ത് ശതമാനത്തോളം ഓര്‍മ്മക്കുറവുണ്ട്. എങ്കിലും എല്ലാവരെയും തിരിച്ചറിയാം. ഇതിന് മുന്‍പ് ഇങ്ങനെ സംഭവിച്ചിട്ടില്ല. ചൊവ്വാഴ്ച പകല്‍ മുഴുവന്‍ ബന്ധുക്കളും സുഹൃത്തുക്കളും വഴി അന്വേഷിച്ചു. പിന്നീട് വൈകുന്നേരത്തോടെ ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.” കുഞ്ഞുമോന്റെ മക്കളായ മജേഷും പ്രവീണും പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാണാതാകുമ്പോള്‍ നീല ലുങ്കിയും ഇളംനീല ഷര്‍ട്ടുമായിരുന്നു വേഷം. കുഞ്ഞുമോനെ കുറിച്ച വിവരം ലഭിക്കുന്നവര്‍ക്ക് താഴെക്കാണുന്ന നമ്പരുകളിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ വിവരമറിയിക്കാം.
ഏറ്റുമാനൂര്‍ സിഐ- 9497987075
ഏറ്റുമാനൂര്‍ എഎസ്‌ഐ- 9946553589
മജേഷ്, പ്രവീണ്‍(മക്കള്‍)- 9633993116, 9633993342