മമ്മൂക്ക എത്രത്തോളം സ്റ്റൈലിഷ് ആണോ അത്രത്തോളം തന്നെയാണ് ബസൂക്കയുമണ് : ബസൂക്കയെപ്പറ്റി പ്രൊഡക്ഷൻ ഡിസൈനർ ഷിജി പട്ടണം

കൊച്ചി : മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബസൂക്ക. ഒരിടവേളയ്ക്ക് ശേഷം വൻ സ്റ്റൈലിഷ് ഗെറ്റപ്പില്‍ മമ്മൂട്ടി എത്തുന്ന ചിത്രം നാളെ തിയറ്ററുകളില്‍ എത്തും.റിലീസിനോട് അനുബന്ധിച്ചുള്ള പ്രമോഷൻ വർക്കുകള്‍ ഗംഭീരമായി തന്നെ നടക്കുന്നുണ്ട്. ബസൂക്ക തിയറ്ററില്‍ എത്താൻ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സിനിമയെ കുറിച്ച്‌ പ്രൊഡക്ഷൻ ഡിസൈനർ ഷിജി പട്ടണം പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്. മമ്മൂക്ക എത്രത്തോളം സ്റ്റൈലിഷ് ആണോ അത്രത്തോളം തന്നെയാണ് ബസൂക്കയുമെന്നാണ് അദ്ദേഹം പറയുന്നത്. ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Advertisements

‘ആക്ഷന് വയസൊന്നും മമ്മൂക്കയ്ക്ക് പ്രശ്നമില്ല. ഇപ്പോഴും ചെറിയ പയ്യന്മാരെ പോലെയാണ് ഫൈറ്റ് ചെയ്യുന്നത്. ഇനിയും അദ്ദേഹം തകർക്കുമെന്ന് ഉറപ്പാണെ’ന്നും ഷിജി പട്ടണം പറഞ്ഞു. ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന ക്രീയേറ്റീവായിട്ട് ചെയ്തിട്ടുള്ള മനോഹരമായൊരു പടമാണ് ബസൂക്കയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വമ്ബൻ ആഗോള റിലീസായി എത്തുന്ന ബസൂക്ക കേരളത്തിലെ മുന്നൂറോളം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നത്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോനും നിർണ്ണായകമായ ഒരു കഥാപാത്രത്തെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. ബെഞ്ചമിൻ ജോഷ്വാ എന്ന് പേരുള്ള പോലീസ് ഓഫീസർ കഥാപാത്രമായാണ് ഗൗതം മേനോൻ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുണ്‍, ഡീൻ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സൂരജ് കുമാർ, കോ പ്രൊഡ്യൂസർ – സാഹില്‍ ശർമ, ഛായാഗ്രഹണം – നിമിഷ് രവി, സെക്കൻ്റ് യൂണിറ്റ് ക്യാമറ – റോബി വർഗീസ് രാജ്, എഡിറ്റിംഗ് – നിഷാദ് യൂസഫ്, പ്രവീണ്‍ പ്രഭാകർ, സംഗീതം – മിഥുൻ മുകുന്ദൻ, പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ എം എം, കലാസംവിധാനം – ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം – സമീറ സനീഷ്, അഭിജിത്, മേക്കപ്പ്- ജിതേഷ് പൊയ്യ, എസ് ജോർജ്, സംഘട്ടനം- മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി, ചീഫ് അസോസിയേറ്റ് – സുജിത്, പ്രൊഡക്ഷൻ കണ്‍ട്രോളർ – സഞ്ജു ജെ, ഡിജിറ്റല്‍ മാർക്കറ്റിങ്- വിഷ്ണു സുഗതൻ, പിആർഒ – ശബരി, വാർത്താ പ്രചരണം – ബ്രിങ് ഫോർത്ത്.

Hot Topics

Related Articles