ദുബായ്: വ്ളോഗറും ആല്‍ബം താരവുമായ പാവണ്ടൂര്‍ മന്ദലത്തില്‍ അമ്പലപ്പറമ്പില്‍ റിഫ മെഹ്നുവിന്റെ (21) മരണം ആത്മഹത്യയെന്ന് ദുബായിലെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ദുബായ് ജാഫിലിയയിലെ ഫ്ളാറ്റില്‍ കഴിഞ്ഞ ദിവസമാണു റിഫയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഇന്നു നാട്ടില്‍ കബറടക്കും.
അതേസമയം, ആത്മഹത്യ ചെയ്യത്തക്ക കാരണങ്ങളൊന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. മരിക്കുന്നതിനു മുന്‍പ് രാത്രി ഒന്‍പതോടെ റിഫ വിഡിയോകോളില്‍ വീട്ടുകാരുമായി സംസാരിച്ചിരുന്നു. ഒന്നര വയസ്സുള്ള മകന് മകന് ചുംബനം നല്‍കിയാണു വീഡിയോ കോള്‍ അവസാനിപ്പിച്ചത്. സന്തോഷത്തോടെ സംസാരിച്ച മകള്‍ പെട്ടെന്ന് കടുംകൈ ചെയ്യാന്‍ വിധത്തില്‍ മാനസികമായ തളര്‍ന്നത് എങ്ങനെ എന്നാണു ബന്ധുക്കള്‍ ചോദിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിങ്കളാഴ്ച രാത്രി കൂട്ടുകാരോടൊപ്പം പുറത്തു ഭക്ഷണം കഴിക്കാന്‍ പോയ ഭര്‍ത്താവ് മെഹ്നാസ് തിരികെ ഫ്ളാറ്റിലെത്തിയപ്പോഴാണ് റിഫയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണശേഷം ഭര്‍ത്താവ് പൊട്ടിക്കരഞ്ഞുകൊണ്ടു റിഫയുടെ മരണവിവരം വിഡിയോ സ്റ്റോറിയായി പോസ്റ്റ് ചെയ്തു. പിന്നീട് ഈ വിഡിയോ നീക്കം ചെയ്തിട്ടുണ്ട്. വ്ളോഗറും ആല്‍ബം അഭിനേതാവുമായിരുന്ന മെഹ്നാസിനെ റിഫ ഇന്‍സ്റ്റഗ്രാമിലൂടെയാണു പരിചയപ്പെട്ടത്. 3 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.