തല താഴ്ത്തി ചെന്നെ ! എട്ട് വിക്കറ്റിൻ്റെ ദയനീയ തോൽവി

ചെന്നൈ : ചെപ്പോക്കിൽ സ്വന്തം മൈതാനത്ത് ദയനീയ തോൽവി ഏറ്റുവാങ്ങി ചെന്നെ. ചെപ്പോക്കിലെ ഏറ്റവും കുറഞ്ഞ റൺ നേടിയ ചെന്നൈ എട്ട് വിക്കറ്റിൻ്റെ ദയനീയ തോൽവി ആണ് ഏറ്റുവാങ്ങിയത്. സ്കോർ : ചെന്നൈ 103/9. കൊൽക്കത്ത : 107/2.

Advertisements

നിശ്ചിത 20 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സാണ് സി.എസ്.കെ നേടിയത്. 31 റണ്‍സ് നേടി പുറത്താകാതെ നിന്ന ശിവം ദുബെയാണ് അവരുടെ ടോപ് സ്കോറർ. കൊല്‍ക്കത്തക്കായി സുനില്‍ നരെയ്ൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. ടോസ് നഷ്ടമായി ബാറ്റിങ്ങിനിരങ്ങിയ ചെന്നൈക്ക് സ്കോർ ബോർഡില്‍ 16 റണ്‍സ് ചേർക്കുന്നതിനിടെ ഓപണർമാരെ നഷ്ടമായി. രചിൻ രവീന്ദ്രയെ (4) ഹർഷിത് റാണ ക്യാപ്റ്റൻ രഹാനെയുടെ കൈകളിലെത്തിച്ചപ്പോള്‍, ഡെവോണ്‍ കോണ്‍വെയെ മോയീൻ അലി വിക്കറ്റിനു മുന്നില്‍ കുരുക്കി. പവർപ്ലേയില്‍ 31 റണ്‍സ് മാത്രമാണ് ചെന്നൈക്ക് നേടാനായത്. 7.5 ഓവറില്‍ സ്കോർ 50 കടന്നു. പത്താം ഓവറില്‍ മോയീൻ അലിക്ക് ക്യാച്ച്‌ സമ്മാനിച്ച്‌ വിജയ് ശങ്കർ (21 പന്തില്‍ 29) കൂടാരം കയറി. നേരത്തെ വ്യക്തിഗത സ്കോർ 0, 20 എന്നിവയില്‍ വിജയ് ശങ്കറിന്‍റെ ക്യാച്ച്‌ ഫീല്‍ഡർമാർ വിട്ടിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്കോർ 65ല്‍ നില്‍ക്കേ, ഋതുരാജ് ഗെയ്ക്വാദിന് പകരക്കാരനായെത്തിയ രാഹുല്‍ തൃപാഠിയെ (22 പന്തില്‍ 16) സുനില്‍ നരെയ്ൻ ക്ലീൻ ബോള്‍ഡാക്കി. രവിചന്ദ്രൻ അശ്വിൻ (1), രവീന്ദ്ര ജദേജ (0), ദീപക് ഹൂഡ (0), ക്യാപ്റ്റൻ എം.എസ് ധോണി (1), നൂർ അഹ്മദ് (1) എന്നിവർ പാടെ നിരാശപ്പെടുത്തി. അവസാന പന്തുവരെ പൊരുതിയ ശിവം ദുബെയാണ് (29 പന്തില്‍ 31) ടീം സ്കോർ 100 കടത്തിയത്. കെ.കെ.ആറിനായി സുനില്‍ നരെയ്ൻ നാലോവറില്‍ 13 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റ് പിഴുതു. ഹർഷിത് റാണയും വരുണ്‍ ചക്രവർത്തിയും രണ്ടുവീതം വിക്കറ്റുകള്‍ നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തക്ക് വേണ്ടി വെടിക്കെട്ട് തുടക്കമാണ് ഡിക്കോക്കും ( 23 ) സുനിൽ നരേനും (44) ചേർന്ന് നൽകിയത്. 46 ൽ ഡിക്കോക്ക് പുറത്തായതോടെ ആണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 85 ൽ നരേനും പുറത്തായി. പിന്നാലെ പുറത്താകാതെ നിന്ന റിങ്കു സിങ്ങും (15) രഹാനെയും (20) ചേർന്ന് ടീമിനെ വിജയത്തിൽ എത്തിച്ചു.

Hot Topics

Related Articles